കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ ഹോട്ട് കമിതാക്കളായ വരുൺ ധവാനും ഫാഷൻ ഡിസൈനറായ നടാഷ ദലാലും തമ്മിലുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. മേയ് മാസമായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇത് ഡിസംബർ പകുതിയിലേക്ക് മാറ്റിവച്ചതായിട്ടാണ് റിപ്പോർട്ട്.
ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. താര വിവാഹങ്ങളായ ദീപിക പദുക്കോൺ-രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര- നിക് ജോനാസ് വിവാഹങ്ങൾക്കു പിന്നാലെയാണ് മറ്റൊരു താരവിവാഹത്തിന് ബോളിവുഡ് ഒരുങ്ങുന്നത്.
കമിതാക്കൾ എന്നതിനൊപ്പം ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. കരൺജോഹറിന്റെ ചാറ്റ് ഷോയിൽ വച്ചാണ് നടാഷയുമായി പ്രണയത്തിലാണെന്ന് വരുൺ തുറന്നു സമ്മതിച്ചത്. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായിട്ടാണ് വരുൺ സിനിമയിലെത്തുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ്സ് ഓഫ് ദി ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.