മലയാളിയാണെങ്കിലും ബോളിവുഡ് രണ്ടു കൈയും നീട്ടി സ്വീകരിച്ച സൂപ്പര്‍താരമാണ് വിദ്യാ ബാലന്. ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മലയാളി കൂടിയായ വിദ്യാ ബാലന് ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
പരിനീതയായിരുന്നു താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. മോഹന്‍ലാലിനൊപ്പമുള്ള ആദ്യചിത്രം പാതിവഴിയില്‍ മടങ്ങി. അതുകൊണ്ടുതന്നെ തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് താരം ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു.
ഒരു അഭിമുഖത്തിലാണ് കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് വിദ്യാ ബാലന് സംസാരിച്ചത്. ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുമ്പു സൗത്തിന്ത്യന്‍ സിനിമകളില്‍ നിന്ന് അവസരം ലഭിച്ചിരുന്നുവെന്നും അവസാനനിമിഷം അതെല്ലാം നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.
ചില സമയത്ത് നമ്മള് അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ കൃത്യമായി അഭിമുഖീകരിച്ചിട്ടുണ്ട്. പരിനീതയ്ക്ക് മുന്‍പുള്ള മൂന്നു വര്‍ഷം പല സിനിമകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അഭിനേത്രി എന്നത് സ്വപ്നമായി അവശേഷിക്കുമോയെന്നായിരുന്നു അന്നത്തെ ആശങ്ക. അഭിനയത്തില്‍ കഴിവ് തെളിയിച്ചതിന് ശേഷം തുടക്കത്തില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
അന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. സുഹൃത്തുക്കളായാണ് എല്ലാവരേയും കണ്ടത്. നമ്മളെ തളര്‍ത്തുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചില സമയത്ത് അവര്‍ പറഞ്ഞിരുന്നത്. ഒരുപാട് പേര്‍ക്കൊപ്പം ആസ്വദിച്ച് ജോലി ചെയ്തിട്ടുണ്ട്. അവരൊന്നും എന്റെ യഥാര്‍ഥ സുഹൃത്തുക്കളായിരുന്നില്ല.
ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. അഭിനേതാവായി കഴിഞ്ഞതിനു ശേഷവും അതുണ്ടാവാറുണ്ട്. കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചൊക്കെ ഞാന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥിനോട് സംസാരിക്കാറുണ്ടെന്നും വിദ്യാ ബാലന് അഭിമുഖത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.