നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റിയ ചക്രബർത്തിക്ക് പിന്തുണയുമായി നടി വിദ്യാ ബാലൻ. റിയയെ അപകീർത്തിപ്പെടുത്തുന്നത് തന്റെ ഹൃദയം തകർത്തു എന്നാണ് വിദ്യ കുറിച്ചത്. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.
റിയയ്ക്കു നേരേ നടക്കുന്നത് മാധ്യമ വിചാരണയാണ് എന്നാരോപിച്ച് നേരത്തെ നടി ലക്ഷ്മി മഞ്ജു രംഗത്തെത്തിയിരുന്നു. അതിനെ പിന്തുണച്ചു കൊണ്ടാണ് വിദ്യാ ബാലന്റെ പോസ്റ്റ്.
"തുറന്നു പറഞ്ഞതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ലക്ഷ്മി മഞ്ജു. പ്രിയപ്പെട്ട യുവ താരത്തിന്റെ ദുഃഖകരമായ വിയോഗം മാധ്യമങ്ങളിൽ സർക്കസാവുന്നത് നിർഭാഗ്യകരമാണ്. അതുപോലെതന്നെ ഒരു സ്ത്രീ എന്ന നിലയിൽ റിയ ചക്രബർത്തിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങൾ എന്റെ ഹൃദയം തകർക്കുന്നു. തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ, അതോ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരനാവണോ? വ്യക്തികൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ബഹുമാനിക്കൂ, നിയമം അത് ഏറ്റെടുക്കട്ടെ... -വിദ്യ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് റിയയ്ക്കെതിരേ നടക്കുന്ന മാധ്യമവിചാരണയെ ചോദ്യം ചെയ്ത് ലക്ഷ്മി രംഗത്തെത്തിയത്. ഒരു പെണ്കുട്ടിയെ രാക്ഷസിയാക്കി മുദ്രകുത്തുന്പോൾ ആളുകൾ നിശബ്ദരായി ഇരിക്കുകയാണ് എന്നാണ് ലക്ഷ്മി കുറിച്ചത്. ശരിയായ രീതിയിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നാണ് ലക്ഷി പറഞ്ഞത്.
തുടർന്ന് നിരവധി താരങ്ങൾ റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. നേരത്തെ തപ്സി പന്നു, ആയുഷ്മാൻ ഖുറാന, സ്വര ഭാസ്കർ തുടങ്ങിയവർ റിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.