സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന രക്ഷാ ബന്ധന് ട്രയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകാനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍. റായ് ആണ്. കോമഡി-ഡ്രാമ വിഭാഗത്തിലാണ് ചിത്രം പുറത്തിറക്കുന്നത്. നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
നാലു സഹോദരിമാരെയും വിവാഹം കഴിച്ച് അയച്ചതിന് ശേഷം മാത്രമേ താന്‍ തന്റെ ബാല്യകാല സഖിയെ വിവാഹം കഴിക്കൂ എന്നു തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകന്. പിന്നീട് ഇവരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഭൂമി പട്നേകര്‍ നായികായെയുത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് ആനന്ദ് എല്‍. റായും അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയുമാണ്. ചിത്രം ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.