ക​ങ്ക​ണ​യു​ടെ ശാ​പം ആ​ലി​യ​യ്ക്ക് അ​നു​ഗ്ര​ഹ​മാ​യി; പു​തി​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റ്
Monday, February 28, 2022 8:28 PM IST
സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി ചി​ത്ര​ത്തി​ല്‍ ആ​ലി​യ ഭ​ട്ട് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഗം​ഗു​ഭാ​യി ക​ത്തി​യ​വാ​ഡി എ​ന്ന ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​ക്കു​ന്നു. ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തും ചി​ത്ര​ത്തി​നെ​തി​രേ​യും ആ​ലി​യ ഭ​ട്ടി​നെ​തി​രേ​യും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ മു​ത​ല്‍​മു​ട​ക്കാ​യ 200 കോ​ടി രൂ​പ ചാ​ര​മാ​കു​മെ​ന്നും ആ​ലി​യ​യ്ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​രാ​മ​ര്‍​ശം.

എ​ന്നാ​ൽ ക​ങ്ക​ണ​യു​ടെ പ്ര​വ​ച​ന​ത്തെ നി​ഷ്പ്ര​ഭ​മാ​ക്കി ര​ണ്ടു ദി​വ​സം കൊ​ണ്ട് 23.82 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം നേ​ടി​യ​ത്. 1960-ക​ളി​ല്‍ മും​ബൈ​യി​ലെ കാ​മാ​ത്തി​പു​ര​യി​ല്‍ മാ​ഫി​യാം​ഗ​മാ​യി​രു​ന്ന ഗം​ഗു​ഭാ​യി എ​ന്ന സ്ത്രീ​യു​ടെ ജീ​വി​ത ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ഗം​ഗു​ഭാ​യി ക​ത്തി​യ​വാ​ഡി.

ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗം​ഗു​ഭാ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഹു​സൈ​ന്‍ സെ​യ്ദി​യു​ടെ മാ​ഫി​യ ക്വീ​ന്‍​സ് ഓ​ഫ് മും​ബൈ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗം​ഗു​ഭാ​യ് കൊ​ത്തേ​വാ​ലി എ​ന്ന സ്ത്രീ​യു​ടെ ജീ​വി​ത​ക​ഥ​യി​ല്‍ നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട​താ​ണ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.