ബ​ബ്ലി ബൗ​ണ്‍​സ​റാ​യി ത​മ​ന്ന എ​ത്തു​ന്നു
Wednesday, July 20, 2022 4:29 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി ത​മ​ന്ന ഭാ​ട്ടി​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം "ബ​ബ്ലി ബൗ​ണ്‍​സ​ർ' സെ​പ്റ്റം​ബ​ർ 23-ന് ​ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

മ​ധൂ​ർ ഭ​ണ്ഡാ​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ താ​ര സു​ര​ക്ഷാ ജോ​ലി ചെ​യ്യു​ന്ന ബൗ​ണ്‍​സ​റാ​യി​യാ​ണ് ത​മ​ന്ന പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ല്ല​ൻ​മാ​രും സു​ര​ക്ഷാ ഉ​ദ്യാ​ഗ​സ്ഥ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ "ബൗ​ണ്‍​സ​ർ പ​ട്ട​ണ'​മാ​യ അ​സോ​ല ഫ​ത്തേ​പ്പു​രി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്റ്റാ​ർ സ്റ്റു​ഡി​യോ​സും ജം​ഗ്ലീ പി​ക്ച്ചേ​ഴ്സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യോ​ടൊ​പ്പം സൗ​ര​ഭ് ശു​ക്ല, അ​ഭി​ഷേ​ക് ബ​ജാ​ജ്, സാ​ഹി​ൽ വൈ​ദ് എ​ന്നി​വ​രും അ​ണി​നി​ര​ക്കും.

ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ൽ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ഗ് ഭാ​ഷ​ക​ളി​ൽ ബ​ബ്ലി ബൗ​ണ്‍​സ​ർ പ്രേ​ക്ഷ​ക​ർ​ക്ക് അ​സ്വ​ദി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.