"ക​വി​താ​ര​ച​ന​യി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യു​മാ​യ ശ്ര​മം'
Sunday, April 10, 2022 5:00 PM IST
പ​ന്ത്ര​ണ്ടാം വ​യ​സി​ലെ​ഴു​തി​യ ക​വി​ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ. ക​വി​താ​ര​ച​ന​യി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യു​മാ​യ ശ്ര​മം എ​ന്ന ചെ​റു​കു​റി​പ്പി​നൊ​പ്പ​മാ​ണ് അ​വ​ർ ക​വി​ത പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​യാം എ​ന്നാ​ണ് ക​വി​ത​യു​ടെ പേ​ര്.

ഏ​ഴാ​മ​ത്തെ ഗ്രേ​ഡി​ൽ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ത്. ക​വി​ത​യി​ലെ ആ​ദ്യ​ത്തെ ര​ണ്ട് വാ​ക്കു​ക​ൾ മാ​ത്ര​മേ ത​ന്നി​രു​ന്നു​ള്ളൂ. ബാ​ക്കി​യെ​ല്ലാം ച​രി​ത്രം എ​ന്നാ​ണ് ദീ​പി​ക എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സ്നേ​ഹ​വും ശ്ര​ദ്ധ​യു​മു​ള്ള കു​ട്ടി​യാ​ണ് ഞാ​ൻ എ​ന്നാ​ണ് ക​വി​ത​യു​ടെ ആ​ദ്യ​വ​രി. അ​വ​സാ​നി​ക്കു​ന്ന​തും ഇ​തേ വ​രി​യി​ൽ​ത്ത​ന്നെ. ക​വി​ത മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.