കാ​ജ​ൽ അ​ഗ​ർ​വാ​ൾ ഗ​ർ​ഭി​ണി; സ​ന്തോ​ഷ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച് ഭ​ർ​ത്താ​വ്
Sunday, January 2, 2022 3:20 PM IST
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട് ഭ​ർ​ത്താ​വ് ഗൗ​തം കി​ച്ഛ്ലു. പു​തു​വ​ർ​ഷ​ത്തി​ൽ കാ​ജ​ലി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം ഗ​ർ​ഭി​ണി​യു​ടെ ഇ​മോ​ജി​യും ചേ​ർ​ത്താ​ണ് ഗൗ​തം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ആ​രാ​ധ​ക​രെ​ല്ലാം ആ​ശം​സ​ക​ളു​മ​റി​യി​ച്ച് ക​മ​ന്‍റ് ബോ​ക്സി​ൽ എ​ത്തി.

നേ​ര​ത്തേ ത​ന്നെ ന​ടി ഗ​ർ​ഭി​ണി​യാ​ണെ​ന്നും അ​തി​നാ​ൽ സി​നി​മ​യി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ആ​ചാ​ര്യ എ​ന്ന ചി​ത്ര​മാ​ണ് കാ​ജ​ലി​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. ഗ​ർ​ഭി​ണി​യാ​യ കാ​ര്യം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ന​ടി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.

എ​ത്ര​യും വേ​ഗം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ട്ടാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. 2020 ഒ​ക്ടോ​ബ​ർ 30 നാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ളും കു​ട്ടി​ക്കാ​ലം മു​ത​ൽ സു​ഹൃ​ത്താ​യ ഗൗ​തം കി​ച്ഛ്ലു​വും വി​വാ​ഹി​രാ​കു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​യി​രു​ന്നു വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.