"ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​യ്ക്ക് സെ​യ്ഫ് ഇ​തി​ന​കം സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി'
Thursday, July 21, 2022 11:58 AM IST
മൂ​ന്നാ​മ​തും ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് ന​ടി ക​രീ​ന ക​പൂ​ര്‍. ല​ണ്ട​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം എ​ടു​ത്ത ചി​ത്രം ക​രീ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കുവ​ച്ചി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് താ​രം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് താ​ന്‍ ഗ​ര്‍​ഭ​ണി​യ​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.

പ്രി​യ​പ്പെ​ട്ട​വ​രേ, ഞാ​ന്‍ ഗ​ര്‍​ഭി​ണി​യ​ല്ല. എ​ന്‍റെ വ​യ​റ്റി​ല്‍ പാ​സ്ത​യും വൈ​നും മാ​ത്ര​മാ​ണ്. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് ഇ​തി​ന​കം ത​ന്നെ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സെ​യ്ഫ് പ​റ​യു​ന്ന​ത്. ക​രീ​ന കു​റി​ച്ചു.



മ​ക്ക​ളാ​യ തൈ​മൂ​റി​നും ജെ​ഹി​നു​മൊ​പ്പം വി​ദേ​ശ​ത്ത് അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​ര​ദ​മ്പ​തി​ക​ളി​പ്പോ​ള്‍. അ​ദ്വൈ​ത് ച​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത ലാ​ല്‍ സിംഗ് ഛദ്ദ​യാ​ണ് ക​രീ​ന ക​പൂ​റി​ന്‍റെ പു​തി​യ ചി​ത്രം. ആ​മി​ര്‍ ഖാ​നാ​ണ് ചിത്ര​ത്തി​ല്‍ നാ​യ​ക​ന്‍.

ത​ലാ​ഷി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ലാ​ല്‍ സിംഗ് ഛദ്ദ. ​മോ​ന സിംഗ്, നാ​ഗ ചൈ​ത​ന്യ എ​ന്നി​വ​രും പ്ര​ധാ​ന​ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചിത്രം ഹോ​ളി​വു​ഡ് ചി​ത്രം ഫോ​റ​സ്റ്റ് ഗ​മ്പി​ന്‍റെ ഹി​ന്ദി റീ​മേ​ക്കാ​ണ്. ഓ​ഗ​സ്റ്റ് 11ന് ​ചിത്രം ​റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.