കാ​ഷ്മീ​ർ ഫ​യ​ൽ എ​ന്‍റെ ജീ​വി​ത​ക​ഥ; കു​റി​പ്പു​മാ​യി ന​ടി
Thursday, March 17, 2022 10:25 PM IST
കാ​ഷ്മീ​ർ പ​ണ്ഡ‌ി​റ്റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന കാ​ഷ്മീ​ർ ഫ​യ​ൽ ത​ന്‍റെ ത​ന്നെ ജീ​വി​ത​ക​ഥ​യാ​ണെ​ന്ന് ബോ​ളി​വു​ഡ് താ​ര​വും കാ​ഷ്മീ​ർ പ​ണ്ഡി​റ്റു​മാ​യ സ​ന്ദീ​പാ ധ​ർ. 1990ക​ളി​ൽ കാ​ഷ്മീ​രി​ൽ നി​ന്ന് ഒ​രു ട്ര​ക്കി​ൽ കു​ടും​ബ​സ​മേ​തം ത​ങ്ങ​ൾ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഒ​രു സ​ഹോ​ദ​രി തീ​വ്ര​വാ​ദി​ക​ൾ കാ​ണാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി പി​താ​വി​ന്‍റെ കാ​ലു​ക​ൾ​ക്ക് പി​ന്നി​ൽ ഒ​ളി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ഴും ഓ​ർ​മ​യി​ൽ നി​ൽ​ക്കു​ന്നെ​ന്നും താ​രം കു​റി​ച്ചു.

എ​ല്ലാ കാ​ഷ്മീ​ർ പ​ണ്ഡി​റ്റു​ക​ളും ത​ങ്ങ​ളു​ടെ സ്ത്രീ​ക​ളെ ഉ​പേ​ക്ഷി​ച്ച് താ​ഴ്‌​വ​ര​യി​ൽ നി​ന്ന് പാ​ലാ​യ​നം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു നി‌​ർ​ദ്ദേ​ശ​മെ​ന്നും എ​ന്നാ​ൽ ത​ന്‍റെ പി​താ​വ് ത​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ലെ​ന്നും സ​ന്ദീ​പാ കു​റി​ച്ചു. ത​ന്നെ​പോ​ലു​ള്ള നി​ര​വ​ധി കാ​ഷ്മീ​ർ പ​ണ്ഡി​റ്റു​ക​ളു​ടെ ക​ഥ പു​റം​ലോ​ക​ത്തി​ന് മു​ന്നി​ൽ എ​ത്തി​ച്ച​തി​ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യും സ​ന്ദീ​പാ കു​റി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ താ​രം കാ​ഷ്മീ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന ത​ങ്ങ​ളു​ടെ പ​ഴ​യ വീ​ടി​ന്‍റെ​യും തെ​രു​വി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.