ഒരു ഡോക്ടറിൽ നിന്നും തയ്യൽക്കാരനിൽ നിന്നും നേരിടേണ്ടി വന്ന തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. "ഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി. എന്നാൽ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളും പരിശോധിക്കാൻ ആരംഭിച്ചു. ഞാൻ ആകെ ഭയപ്പെട്ടു.
വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാൻ കരഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു. ഇതേ ഡോക്ടറിൽ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു തയ്യൽക്കാരനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയിൽ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. വസ്ത്രം തയ്ക്കാൻ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയിൽ അയാൾ തന്നെ സ്പർശിച്ചിരുന്നതായി അവർ പറയുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാൻ നിർബന്ധിതയായി എന്നും അവർ എഴുതി.
"കാരണം, എനിക്ക് മറ്റൊരു ചോയ്സ് ഉണ്ടായിരുന്നില്ല. എനിക്ക് ആ തയ്യൽക്കാരന്റെ അടുത്തേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞാൽ അമ്മ അതിന്റെ കാരണം ചോദിക്കുമായിരുന്നു. അങ്ങനെ വന്നാൽ ഈ സംഭവത്തെക്കുറിച്ച് എനിക്ക് അവരോട് പറയേണ്ടി വരുമായിരുന്നു", നീന വിശദീകരിക്കുന്നു.
പതിനാറാം വയസിൽ ഒരു സുഹൃത്തിന്റെ സഹോദരൻ തന്നെ ലൈംഗികമായ രീതിയിൽ സമീപിച്ചിരുന്നു എന്നും നടി തുറന്നു പറയുന്നു. എന്നാൽ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്താത്ത വിധത്തിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ തള്ളിക്കളഞ്ഞതായും നടി പറയുന്നു.
മൂന്ന് വയസായ കുട്ടികളെ വരെ നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ കാലത്ത് കൗമാരക്കാരിൽ പോലും ഇത്തരം അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ ആത്മകഥയിൽ എഴുതുന്നു. 'സച്ച് കഹൂൻ തോ' എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലാണ് വെളിപ്പെടുത്തലുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.