ഷാ​രൂ​ഖ് ഖാ​നുമായി താരതമ്യം ചെയ്ത് ക​ങ്ക​ണ റ​ണാ​വ​ത്; ഏ​റ്റെ​ടു​ത്ത് ട്രോ​ള​ന്മാ​ർ
Thursday, April 29, 2021 9:57 PM IST
ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നോ​ട് സ്വ​യം ഉ​പ​മി​ച്ച് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്. ത​ന്‍റെ വി​ജ​യ​ഗാ​ഥ​യെ ഷാ​രൂ​ഖാ​ന്‍റെ സി​നി​മാ ജീ​വി​ത​വും വി​ജ​യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്. "15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ന്നാ​ണ് ഗ്യാ​ങ്ങ്സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്‍റെ​യും ഷാ​രൂ​ഖ് ഖാ​ൻ ജി​യു​ടെ​യു​മാ​ണ് ഏ​റ്റ​വും വ​ലി​യ വി​ജ​യ ഗാ​ഥ​ക​ൾ.

പ​ക്ഷേ ഷാ​രൂ​ഖ് ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ്, കോ​ൺ​വെ​ന്‍റ് വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച ആ​ളാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് സി​നി​മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്ക് പോ​ലും സം​സാ​രി​ക്കാ​ൻ അ​റി​യു​മാ​യി​രു​ന്നി​ല്ല, വി​ദ്യാ​ഭ്യാ​സ​മി​ല്ല, ഹി​മാ​ച​ലി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഞാ​ൻ വ​ന്ന​ത്.

സ്വ​ന്തം അ​ച്ഛ​നു​മാ​യും മു​ത്ത​ച്ഛ​നു​മാ​യും യു​ദ്ധം ചെ​യ്തു​കൊ​ണ്ടാ​ണ് ഓ​രോ നി​മി​ഷ​വും ക​ട​ന്നു​പോ​യ​ത്. അ​വ​ർ എ​ന്‍റെ ജീ​വി​തം ദ​യ​നീ​യ​മാ​ക്കി. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഇ​ത്ര വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ഓ​രോ ദി​വ​സും നി​ല​നി​ൽ​പ്പി​നാ​യി പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും വ്യ​ർ​ഥ​മാ​യി​ല്ല. എ​ല്ലാ​വ​ർ​ക്കും ന​ന്ദി."-​എ​ന്നാ​ണ് ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്ത​ത്. ഏ​താ​യാ​ലും പ​തി​വു​പോ​ലെ ട്രോ​ള​ന്മാ​ർ ക​ങ്ക​ണ​യു​ടെ ഈ ​ട്വീ​റ്റും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.