ജോ​സ് പ്ര​കാ​ശി​നെ ഓ​ർ​മി​പ്പി​ച്ച് വി​ദ്യാ ബാ​ല​ൻ
Tuesday, June 25, 2019 9:39 AM IST
ന​ടി വി​ദ്യാ​ബാ​ല​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ന​ടി ഇ​പ്പോ​ൾ ഫ്ളോ​റി​ഡ​യി​ലാ​ണ്. അ​വി​ടെ ഗേ​റ്റ് പാ​ർ​ക്കി​ൽ മു​ത​ല​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന വീ​ഡി​യോ ആ​ണ് ന​ടി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണം ഒ​രു ക​ന്പി​ന്‍റെ അ​റ്റ​ത്ത് കോ​ർ​ത്ത് മു​ക​ളി​ൽ നി​ന്നു​കൊ​ണ്ട് മു​ത​ല​ക​ൾ​ക്ക് മു​ന്നി​ലേ​ക്ക് നീ​ട്ടു​ക​യാ​ണ് ന​ടി. ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ക​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് ജോ​സ് പ്ര​കാ​ശി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഡ​യ​ലോ​ഗു​മാ​ണ് ഓ​ർ​മ വ​രു​ന്ന​ത്.

1979-ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ജ​യ​നും വീ​ര​നും എ​ന്ന ചി​ത്ര​ത്തി​ലെ ജോ​സ് പ്ര​കാ​ശ് പ​റ​യു​ന്ന ഹ​ലോ മി​സ്റ്റ​ർ പെ​രേ​ര.. എ​ന്ന പ്ര​ശ​സ്ത ഡ​യ​ലോ​ഗ് ചേ​ർ​ത്ത് മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.