സലീമ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു
Saturday, December 15, 2018 10:14 AM IST
ന​ഖ​ക്ഷ​ത​ങ്ങ​ൾ, ആ​ര​ണ്യ​കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ നടി സ​ലീ​മ വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. രോ​ഹി​ൻ​ഗ്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കിയുള്ള "അ​ഭ​യാ​ർ​ത്ഥി​ക​ൾ' എ​ന്ന ചി​ത്രത്തിലാണ് സലീമ അഭിനയിക്കുന്നത്.

ഷാൻ കീച്ചേരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് മോഹൻ, ആരുഷ് ദേവ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത​ലൈ​വാ​സ​ൽ വി​ജ​യ്, ജാ​ഫ​ർ ഇ​ടു​ക്കി, ക​നി കു​സൃ​തി, ഷാ​ജി മു​രി​ക്കും​പു​ഴ, സ​നൂ​ഫ് മു​ഹ​മ്മ​ദ്, അ​നൂ​പ് എ​ന്നി​വ​രാണ് മറ്റ് പ്ര​ധാ​ന വേ​ഷ​ങ്ങളെ അവതരിപ്പിക്കുന്നവർ.

ഷീ ​മീ​ഡീ​യാ​സി​നു വേ​ണ്ടി കെ.​എസ്. സുജയാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.