പാ​പ്പ​രാ​സി​ക​ള്‍ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പ്ര​ച​രി​പ്പി​ച്ചെ​ന്ന് പ​രാ​തി
Friday, April 26, 2024 3:26 PM IST
ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പാ​പ്പ​രാ​സി​ക​ള്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പ്ര​ച​രി​പ്പി​ച്ച് ജി​ദ്ദ​യി​ല്‍ പ്ര​മോ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ ന​ട​ന്നു​വ​രു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച​ത് ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് ശ്രീ​ജി​ത്ത് വ​ര്‍​മ, സം​വി​ധാ​യ​ക​ന്‍ മു​നാ​സ് മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലു​ള്ള​ത്.

ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​വ് കൂ​ടി​യാ​യ ഫ​ഹ​ദ് മൈ​മൂ​ണി​നെ​തി​രെ​യാ​ണ് ഇ​വ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ചി​ത്രം ജി​യോ​യു​ടെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം വ​ഴി അ​ടു​ത്ത​മാ​സം റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണെ​ന്നും ചി​ത്ര​ത്തി​ലെ ഇ​ന്ന​സെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ ന​ട​നാ​ണ് ഡ​ബ് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നു​മാ​യി​രു​ന്നു പ്ര​ച​ര​ണം.

ചി​ത്ര​ത്തി​ന്‍റെ സൈ​റ്റി​ല്‍ അ​ഭി​നേ​താ​വ് കൂ​ടി​യാ​യ ഫ​ഹ​ദും സം​വി​ധാ​യ​ക​നും ത​മ്മി​ലു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് വ്യാ​ജ പ്ര​മോ​ഷ​നി​ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​തെ​ന്ന് നി​ര്‍​മാ​താ​വ് പ​റ​ഞ്ഞു.

ഇ​വ​ര്‍​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി എ​ന്ന രീ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.