കി​രീ​ട​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഭാ​ര്യ സ​മ്മ​തി​ച്ചി​ല്ല!
Friday, August 14, 2020 7:38 PM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണു കി​രീ​ടം. ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ജോ​ഡി​യാ​യെ​ത്തി​യ​ത്.

സി​ബി മ​ല​യി​ൽ-​ലോ​ഹി​ത ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ 1989 ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​രീ​ടം എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ൾ ദി​നേ​ശ് പ​ണി​ക്ക​രാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​വും ആ ​നാ​ളു​ക​ളി​ൽ ദി​നേ​ശ് പ​ണി​ക്ക​രെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ക​ണ്ണീ​ർ​പ്പൂ​വി​ന്‍റെ ക​വി​ളി​ൽ ത​ലോ​ടി എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ പാ​ർ​വ​തി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ആ​ദ്യം സം​വി​ധാ​യ​ക​ൻ പ​രി​ഗ​ണി​ച്ച​ത് ദി​നേ​ശ് പ​ണി​ക്ക​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന് മു​ന്പ് ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു. കി​രീ​ട​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്ക് അ​വ​സ​രം കി​ട്ടി​യെ​ന്നാ​ണ് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​ത്. പാ​ർ​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് ത​മാ​ശ രൂ​പേ​ണ​യാ​ണ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടോ ഭാ​ര്യ​യ്ക്ക് അ​ത് ത​മാ​ശ​യാ​യി തോ​ന്നി​യി​ല്ല. ആ ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​ർ സ​മ്മ​തി​ച്ചി​ല്ല. സ്വ​ന്തം സി​നി​മ​യി​ൽ​പ്പോ​ലും അ​ഭി​ന​യി​ക്കാ​നു​ള്ള ധൈ​ര്യം താ​ൻ കാ​ണി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്നും ദി​നേ​ശ് തു​റ​ന്നു പ​റ​യു​ന്നു.

അ​ഭി​ന​യി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു ത​നി​ക്ക്. കി​രീ​ട​ത്തി​ലെ വേ​ഷം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യി​രു​ന്നി​ല്ല. ഗാ​ന​രം​ഗ​ത്തി​ൽ പാ​ർ​വ​തി​യു​ടെ കൈ ​പി​ടി​ച്ച് ന​ട​ന്നാ​ൽ മ​തി​യാ​യി​രു​ന്നു. ഭാ​ര്യ സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ ആ ​രം​ഗ​ത്ത് അ​ഭി​ന​യി​ക്കാ​ൻ വേ​റെ താ​ര​ത്തെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​ണി​ക്ക​ർ പ​റ​യു​ന്നു. നേ​ര​ത്തെ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ദി​നേ​ശ് പ​ണി​ക്ക​രു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.