ദൃ​ശ്യം 2വി​ന് പാ​ക്ക​പ്പ്; ദു​ബാ​യിയി​ലേ​ക്ക് പ​റ​ന്ന് മോ​ഹ​ന്‍​ലാ​ല്‍
Monday, November 9, 2020 7:53 PM IST
ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ദൃ​ശ്യം 2വി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ചു. ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​തോ​ടെ മോ​ഹ​ന്‍​ലാ​ല്‍ ദു​ബാ​യി​ലേ​ക്ക് പ​റ​ന്നു. നീ​ണ്ട എ​ട്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ ദു​ബാ​യ് യാ​ത്ര. സു​ഹൃ​ത്ത് സ​മീ​ര്‍ ഹം​സ​യും ഒ​പ്പ​മു​ണ്ട്. ദു​ബാ​യി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ താ​രം ജോ​യി​ന്‍ ചെ​യ്യും.

അ​തേ​സ​മ​യം, 56 ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളു​മാ​യി ആ​രം​ഭി​ച്ച ചി​ത്രീ​ക​ര​ണം 46 ദി​വ​സം കൊ​ണ്ട് ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ സെ​പ്റ്റം​ബ​ര്‍ 21-ന് ​ആ​ണ് തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.

തൊ​ടു​പു​ഴ​യി​ലെ ഹോ​ട്ട​ലി​ലാ​ണ് മോ​ഹ​ന്‍​ലാ​ലും അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രും താ​മ​സി​ച്ച​ത്. ഷൂ​ട്ടിം​ഗ് തീ​രു​ന്ന​തു വ​രെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ആ​രെ​യും പു​റ​ത്തേ​ക്കോ അ​ക​ത്തേ‌​ക്കോ പോ​കാ​ന്‍ അ​ന​വു​ദി​ച്ചി​രു​ന്നി​ല്ല. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​ന്പ​വൂ​രാ​ണ് ദൃ​ശ്യം 2 നി​ര്‍​മി​ക്കു​ന്ന​ത്.

2015-ല്‍ ​റി​ലീ​സ് ചെ​യ്ത ദൃ​ശ്യം മ​ല​യാ​ള​ത്തി​ലെ ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. ദൃ​ശ്യ​ത്തി​ന്‍റെ ക​ഥ അ​വ​സാ​നി​ച്ചി​ട്ടി​ല്ല എ​ന്നും ജോ​ര്‍​ജു​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന ചോ​ദ്യ​വു​മാ​ണ് ര​ണ്ടാം ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ത് എ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ലും ജീ​ത്തു ജോ​സ​ഫും പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.