മ​മ്മു​ക്ക​യെ അ​നു​ക​രി​ക്കു​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്: കു​ഞ്ചാ​ക്കോ ബോ​ബ​ൻ
Sunday, August 25, 2019 1:20 PM IST
കു​ട്ടി​ക്കാ​ല​ത്ത് താ​ൻ മ​മ്മൂ​ട്ടി​യെ അ​നു​ക​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

"ഒ​രു സി​ബി​ഐ ഡ​യ​റി കു​റി​പ്പ് ഇ​റ​ങ്ങി​യ സ​മ​യം ഞാ​ൻ മ​മ്മു​ക്ക​യെ അ​നു​ക​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ പോ​ലെ ഒ​രു കാ​വി മു​ണ്ടൊ​ക്കെ ഉ​ടു​ത്ത് ന​ട​ക്കും. എ​ന്‍റെ സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ ട്രൗ​സ​റി​നു​ള്ളി​ൽ ഞാ​ൻ ഒ​രു ര​ഹ​സ്യ പോ​ക്ക​റ്റ് തു​ന്നി​ക്കെ​ട്ടി എ​ന്‍റെ ഫോ​ട്ടോ​യും മ​റ്റ് വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ര​ഹ​സ്യ ഐ​ഡി കാ​ർ​ഡ് കൊ​ണ്ടു​ന​ട​ക്കു​മാ​യി​രു​ന്നു. ഞാ​ൻ പോ​കു​ന്നി​ട​ത്തെ​ല്ലാം അ​ത് കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് ഞാ​ൻ എ​ന്തെ​ല്ലാം ആ​യി തീ​രു​വാ​ൻ ആ​ഗ്ര​ഹി​ച്ചോ അ​തെ​ല്ലാം ഞാ​ൻ എ​ന്‍റെ സി​നി​മ​യി​ലൂ​ടെ ചെ​യ്തു'. കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ​റ​ഞ്ഞു.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ഒ​രു​ക്കു​ന്ന അ​ഞ്ചാം പാ​തി​ര​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​താ​യി ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. ഒ​രു ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.