"ഗ്രാമവാസീസ്' തീയറ്ററുകളിലേക്ക്
Monday, February 18, 2019 3:30 PM IST
പാർവതി സിനിമാസിന്‍റെ ബാനറിൽ ബി.എൻ.ഷജീർ ഷാ സംവിധാനം ചെയ്യുന്ന "ഗ്രാമവാസീസ്' തീയറ്ററുകളിലേക്ക്. എൻ.എസ്.കുമാർ നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിധിൻ നാരായണനാണ്.

ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, ദീപു, ജയൻ നെട്ടയം, സാനന്ദി സനൽ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രഞ്ജിത് മുരളി ഛായാഗ്രാഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.