ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ് നാ​യ​ക​ൻ
Saturday, July 13, 2019 4:55 PM IST
പാ​സ​ഞ്ച​ർ, അ​ർ​ജു​ന​ൻ സാ​ക്ഷി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​റ്റൊ​രു ത്രി​ല്ല​ർ സി​നി​മ​യൊ​രു​ങ്ങു​ന്നു. ക​മ​ല എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സാ​ണ് നാ​യ​ക​ൻ

"ഇ​പ്പോ​ഴു​ള്ള നാ​യ​കന്മാരെ​യെ​ല്ലാം ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് അ​വ​രൊ​ന്നും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തു പോ​ലെ എ​നി​ക്ക് തോ​ന്നി. മാ​ത്ര​മ​ല്ല ഈ ​ക​ഥ മാ​റ്റി​വ​ച്ച് മ​റ്റ് ക​ഥ​ക​ളി​ലേ​ക്ക് പോ​കു​ന്ന​തും വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ദി​വ​സം പു​ല​ർ​ച്ചെ ഞാ​ൻ അ​യാ​ളെ കു​റി​ച്ച് ചി​ന്തി​ച്ചു. അ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത് ഇ​ത് അ​യാ​ൾ​ക്കു വേ​ണ്ടി എ​ഴു​തി​യ തി​ര​ക്ക​ഥ​യാ​യി​രു​ന്നു​വെ​ന്ന്. അ​തെ അ​ജു വ​ർ​ഗീ​സ് ആ​ണെ​ന്‍റെ ഹീ​റോ'. ര​ഞ്ജി​ത് ശ​ങ്ക​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.