ഇതാര്... ! ന​മ്മു​ടെ ര​ണ്‍​ബീ​ർ ക​പൂ​ർ അ​ല്ലേ
Tuesday, July 23, 2019 10:08 AM IST
മ​ല​യാ​ള​ത്തി​ന്‍റെ യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് ബോ​ളി​വു​ഡ് ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ഛായ ​ഉ​ണ്ടോ​യെ​ന്ന് ചി​ല​ർ​ക്ക് സം​ശ​യം. കു​ന്പ​ള​ങ്ങി നൈ​റ്റ്സി​നും ഇ​ഷ്ക്കി​നും ശേ​ഷം ഷെ​യ്ൻ നാ​യ​കനാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഉ​ല്ലാ​സം.

ഈ ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യി എ​ന്തോ ഒ​രു മു​ഖ സാ​ദൃ​ശ്യം ഷെ​യ്നി​നു​ണ്ടെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​ക്ക​റ്റും തൊ​പ്പി​യും ധ​രി​ച്ച് സ്കേ​റ്റ് ചെ​യ്യു​ന്ന ഗെ​റ്റ​പ്പി​ലു​ള്ള ചി​ത്ര​മാ​ണ് ഷെ​യ്നി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ. ഈ ​ചി​ത്രം മൊ​ത്ത​ത്തി​ൽ ഷെ​യ്നി​ന്‍റെ മു​ഖ​ഭാ​വ​വും ഗെ​റ്റ​പ്പും കാ​ണു​ന്പോ​ൾ ര​ണ്‍​ബീ​ർ ക​പൂ​റി​നെ ഓ​ർ​മ വ​രു​മെ​ന്നാ​ണ് ചി​ല​രു​ടെ ക​ണ്ടെ​ത്താ​ൽ.

എ​ന്താ​യാ​ലും ര​ണ്‍​ബീ​ർ ക​പൂ​ർ ഛായ ​വ​ന്ന​തോ​ടെ ഉ​ല്ലാ​സം എ​ന്ന സി​നി​മ​യ്ക്കും ചെ​ല​വി​ല്ലാ​തെ ഒ​രു പ​ബ്ലി​സി​റ്റി കി​ട്ടി​യി​രി​ക്കു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ ജീ​വ​ൻ ജോ​ജോ ആ​ണ് ഉ​ല്ലാ​സം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഉൗ​ട്ടി​യി​ലാ​ണ് ഷൂ​ട്ടിം​ഗ്. പ​വി​ത്ര ല​ക്ഷ്മി​യാ​ണ് നാ​യി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.