ഇ​രു​വ​ർ അ​ല്ല ഇ​രു​വ​രു​ടെ​യും ആ​ദ്യ​ചി​ത്രം
Wednesday, October 28, 2020 3:49 PM IST
ത​മി​ഴി​ലെ ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​വും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച ഹി​റ്റ്ചി​ത്ര​മാ​ണ് ഇ​രു​വ​ർ. ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ സു​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, മു​ൻ ലോ​ക സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യി, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

എ​ന്നാ​ൽ സി​നി​മാ പ്രേ​മി​ക​ൾ അ​ധി​ക​മാ​രും അ​റി​യാ​ത്ത ഒ​രു കാ​ര്യ​മു​ണ്ട്. മോ​ഹ​ൻ​ലാ​ലും മ​ണി​ര​ത്ന​വും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം ഇ​രു​വ​ർ ആ​യി​രു​ന്നി​ല്ല. അ​തൊ​രു മ​ല​യാ​ള ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു.

ഇ​രു​വ​ർ സാ​ധ്യ​മാ​ക്കു​ന്ന​തി​നും പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ മോ​ഹ​ൻ​ലാ​ൽ മ​ണി​ര​ത്ന​ത്തി​ന്‍റെ മ​റ്റൊ​രു ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. ഉ​ണ​രൂ എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പേ​ര്. 1985-ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ഉ​ണ​രൂ മ​ണി​ര​ത്ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സ​ബി​ത, സു​കു​മാ​ര​ൻ തു​ട​ങ്ങി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.