മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ "എ​മി​റാ​ത്തി ബോ​യ്’ ഐ​സി​ൻ ഹാ​ഷ്
Sunday, November 29, 2020 7:17 PM IST
ദു​ബാ​യി​ലെ അ​ന്താ​രാ​ഷ്ട്ര പ​ര​സ്യ​മോ​ഡ​ലും മ​ല​യാ​ളി​യു​മാ​യ എട്ടുവയസുകാരൻ ഐ​സി​ൻ ഹാ​ഷ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷങ്ങളിലെത്തുന്ന "നി​ഴ​ൽ’ എ​ന്ന സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന കഥാപാത്രത്തെയാണ് ഐസിൻ അവതരിപ്പിക്കുന്നത്.

അ​റു​പ​തി​ലേ​റെ ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും മോ​ഡ​ലാ​കു​ക​യും ചെ​യ്ത ഐ​സി​ൻ ഹാ​ഷ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് നി​ഴ​ൽ. കി​ൻ​ഡ​ർ ജോ​യ്, ഫോക്സ്‌വാഗൺ, നി​ഡോ, വാ​ർ​ണ​ർ ബ്രോ​സ്, ലൈ​ഫ്ബോ​യ്, വാവേ, ഹെയ്ൻസ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഐ​സി​ൻ, അ​റ​ബി​ക് പ​ര​സ്യ​ങ്ങ​ളി​ലെ "എ​മി​റാ​ത്തി ബോ​യ്’ എ​ന്ന പേ​രി​ലും പ്ര​ശ​സ്ത​നാ​ണ്.

ദു​ബായ്, അ​ബു​ദാ​ബി സർക്കാരുക​ളു​ടെ ടൂ​റി​സ​മ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി പ​ര​സ്യ ക്യാ​മ്പ​യി​നു​ക​ളി​ലും ഐ​സി​ൻ ഒ​രു സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണ്.

ഇം​ഗ്ല​ണ്ട് ഫു​ട്ബാ​ൾ ടീ​മിന്‍റെ​യും ലി​വ​ർ​പൂ​ളി​ന്റെ​യും നാ​യ​ക​നാ​യി​രു​ന്ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം സ്റ്റീ​വ​ൻ ജെ​റാ​ർ​ഡി​നെ തന്‍റെ ആ​റാ​മ​ത്തെ വ​യ‌​സി​ൽ ഇ​ന്‍റ​ർ​വ്യൂ ചെ​യ്ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഐ​സി​ൻ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്.



ദു​ബാ​യിയി​ൽ താ​മ​സ​മാ​ക്കി​യ മ​ല​പ്പു​റം നി​ല​മ്പൂ​ർ മൂ​ത്തേ​ടം സ്വ​ദേ​ശി ഹാ​ഷ് ജ​വാ​ദി​ന്‍റെ​യും കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി ലു​ല്ലു ഹാ​ഷി​ന്‍റെയും മ​ക​നാ​ണ് ഐ​സി​ൻ. ര​ണ്ട​രവ​യസു​കാ​രി​യാ​യ ഹ​വാ​സി​ൻ ഹാ​ഷ് ഏ​ക സ​ഹോ​ദ​രിയാണ്.

എ​സ്.​സ​ഞ്ജീ​വ് തി​ര​ക്ക​ഥ​യെ​ഴു​തി​യ ഈ ​നിഴൽ സംവിധാനം ചെയ്യുന്നത് പ്രമുഖ എ​ഡി​റ്റ​ര്‍ അ​പ്പു ഭ​ട്ട​തി​രി​യാ​ണ്. ആന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​ക്കൊ​പ്പം അ​ഭി​ജി​ത് എം. ​പി​ള്ള, ബാ​ദു​ഷ, സം​വി​ധാ​യ​ക​ന്‍ ഫെ​ല്ലി​നി ടി.​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ര്‍ നി​ര്‍മാതാ​ക്ക​ളാ​ണ്. ദീ​പ​ക് ഡി. ​മേ​നോ​ന്‍ ക്യാ​മ​റ​യും, സൂ​ര​ജ് എ​സ്. കു​റു​പ്പ് സം​ഗീ​ത​സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.