മാ​മാ​ങ്ക​ത്തി​നും ര​ക്ഷ​യി​ല്ല; ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി
Sunday, December 15, 2019 10:56 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്ക​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്‌​സാ​ണ് ചി​ത്രം ചോ​ര്‍​ത്തി​യ​ത്. റി​ലീ​സ് ചെ​യ്ത് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

കേ​ര​ളാ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍​ഡോം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഈ ​മാ​സം 12നാ​ണ് മാ​മാ​ങ്കം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. 45 രാ​ജ്യ​ങ്ങ​ളി​ലായി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

എം. ​പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ‍​യ്ത മാ​മാ​ങ്കം കാ​വ്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് നി​ര്‍​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.