ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ മ​മ്മൂ​ട്ടി; യാ​ത്ര​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Saturday, December 15, 2018 12:22 PM IST
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി​യും അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.

2019 ഫെ​ബ്രു​വ​രി എ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. മ​ഹി വി. ​രാ​ഘ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വൈ​എ​സ്ആ​റി​ന്‍റെ 1999 മു​ത​ൽ 2004 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ന​യി​ച്ച 1475 കി​ലോ​മീ​റ്റ​ർ നീ​ണ്ട പ​ദ​യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം.

വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 70 എം​എം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ചി​ല്ല​യും ശ​ശി ദേ​വി റെ​ഡ്ഡി​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.