മ​ഞ്ജു വാ​ര്യ​ർ മൗ​നം വെ​ടി​യ​ണം: ശ്രീ​കു​മാ​ർ മേ​നോ​ൻ
Sunday, December 16, 2018 9:56 AM IST
ഏ​റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ത്തി​യ ത​ന്‍റെ ക​ന്നി ചി​ത്രം ഒ​ടി​യ​നു നേ​ർ​ക്കു ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ മൗ​നം വെ​ടി​യ​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ. മ​ഞ്ജു വാ​ര്യ​രോ​ടു​ള്ള ചി​ല​രു​ടെ ശ​ത്രു​ത​യാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ശ്രീ​കു​മാ​ർ മേ​നോ​ൻ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ഞ്ജു ബാ​ധ്യ​സ്ഥ​യാ​ണെ​ന്നും പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞ​ത്.

മ​ഞ്ജു വാ​ര്യ​ർ ഇ​ന്ന​ത്തെ നി​ല​യ്ക്ക് എ​ത്തി​ച്ച​ത് താ​നും ത​ന്‍റെ ക​മ്പ​നി​യു​മാ​ണ്. മ​ഞ്ജു​വി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ​ല​ർ​ക്കും എ​ന്നോ​ട് പ​ക​യു​ണ്ട്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പി​റ​കി​ൽ അ​വ​രാ​ണ്. എ​ന്നു മു​ത​ലാ​ണ് മ​ഞ്ജു​വി​നെ ഞാ​ൻ സ​ഹാ​യി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്, അ​ന്നു മു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ശ്രീ​കു​മാ​ർ മേ​നോ​ൻ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​പ്ര​ശ്ന​ങ്ങ​ളോ​ട് മ​ഞ്ജു പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ശ്രീ​കു​മാ​ർ മേ​നോ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.