മീ​ശ പി​രി​ച്ച് മു​ണ്ടു​ടു​ത്താ​ൽ മാ​ത്രം സി​നി​മ വി​ജ​യി​ക്കി​ല്ല: മോ​ഹ​ൻ​ലാ​ൽ
Friday, March 22, 2019 3:31 PM IST
നാ​യ​ക​ന് മീ​ശ​യും മു​ണ്ടും ജീ​പ്പു​മു​ണ്ടെ​ങ്കി​ൽ സി​നി​മ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ലൂ​സി​ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ ​ഗെ​റ്റ​പ്പി​ൽ വ​ന്ന ചി​ല സി​നി​മ​ക​ൾ വി​ജ​യി​ച്ചു. ന​ര​സിം​ഹം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​ചേ​രു​വ​ക​ൾ ചേ​ർ​ത്തെ​ടു​ത്ത ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തി​ര​ക്ക​ഥ അ​നു​സ​രി​ച്ചാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ലൂ​സി​ഫ​റി​ലെ സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി ഹൈ​റേ​ഞ്ചി​ൽ ജീ​വി​ക്കു​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​യാ​ൾ​ക്ക് ജീ​പ്പു​ള്ള​ത്. രാ​ഷ്ട്രി​യ​ക്കാ​ര​നാ​യ​തു​കൊ​ണ്ട് വെ​ള്ള​മു​ണ്ട് ഉ​ടു​ക്കു​ന്നു. പി​ന്നെ അ​യാ​ൾ​ക്കൊ​രു സ​ങ്ക​ട​മു​ണ്ട്. അ​തു​കൊ​ണ്ട് രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഷേ​വ് ചെ​യ്യാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ൽ അ​ല്ല ജീ​വി​ക്കു​ന്ന​ത്. സി​നി​മ ക​ണ്ടാ​ൽ അ​തെ​ല്ലാം മ​ന​സി​ലാ​കും. മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.