ഇ​ട്ടിമാ​ണി​യി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട​വേ​ഷത്തി​ൽ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Tuesday, July 23, 2019 4:54 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വിധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ഹ​രീ​ഷ് ക​ണാ​ര​ൻ, അ​ജു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ധി​ക ശ​ര​ത്കു​മാ​ർ, അ​ശോ​ക​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, കെ​പി​എ​സി ല​ളി​ത, കൈ​ലാ​ഷ്, സ്വാ​സി​ക, സി​ദ്ധി​ഖ്, സ​ലിം കു​മാ​ർ, വി​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, വി​വി​യ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.