കു​ട്ടി​മാ​മയുടെ ചിത്രീകരണം പാ​ല​ക്കാ​ട്ട് പുരോഗമിക്കുന്നു
Friday, November 16, 2018 9:35 AM IST
വി.​എം. വി​നു സം​വി​ധാ​നം ചെ​യ്യു​ന്ന കു​ട്ടി​മാ​മ​യു​ടെ ഷൂ​ട്ടിം​ഗ് പാ​ല​ക്കാ​ട്ടെ കൊ​ല്ല​ങ്കോ​ട്ട് പു​രോ​ഗ​മി​ക്കു​ന്നു. ശ്രീ​നി​വാ​സ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ശ്രീ​നി​വാ​സ​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ക്കു​ന്ന​ത് മ​ക​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​നാ​ണ്.

ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ 45 ദി​വ​സം കൊ​ണ്ട് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. പൊ​ള്ളാ​ച്ചി​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. മീ​ര വാ​സു​ദേ​വ്, ദു​ർ​ഗാ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യിക​മാ​ർ.

ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ‌​മി​ക്കു​ന്ന കു​ട്ടി​മാ​മ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് മ​നാ​ഫാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.