പാ​ർ​വ​തി​യും സി​ദ്ധാ​ർ​ഥ് ശി​വ​യു​മൊ​ന്നി​ക്കു​ന്ന "വ​ർ​ത്ത​മാ​നം'
Friday, March 15, 2019 11:02 AM IST
സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​വ​തി നാ​യി​ക​യാ​കു​ന്നു. "വ​ർ​ത്ത​മാ​നം' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ചു. റോ​ഷ​ൻ മാ​ത്യു, ഡെ​യ്ൻ ഡേ​വി​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത കൂ​ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പാ​ർ​വ​തി​യു​ടേ​താ​യി സി​നി​മ​ക​ളൊ​ന്നും പുറത്തു വന്നിരുന്നില്ല. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ഉ​യ​രെ, നി​പാ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സ് എ​ന്നീ ചി​ത്ര​ങ്ങളാണ് പാർവതിയുടേതായി അണിയറയിലൊരുങ്ങുന്ന സിനിമകൾ.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ സ​ഖാ​വ് എ​ന്ന ചി​ത്ര​മാ​ണ് സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.