ഈ ​സ്ത്രീ ഒ​രു മെ​ഡ​ലി​ന് അ​ർ​ഹ​യാ​ണ്!; വി​വാ​ഹ വാർ​ഷി​ക​ദി​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ്
Sunday, April 25, 2021 8:00 PM IST
പ​ത്താം വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ക​ഴി​ഞ്ഞ 10 വ​ർ​ഷം ത​ന്‍റെ കൂ​ടെ ക​ഴി​ഞ്ഞ സു​പ്രി​യ ഒ​രു മെ​ഡ​ലി​ന് അ​ർ​ഹ​യാ​ണെ​ന്നാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഒ​രു മി​ക​ച്ച സു​ഹൃ​ത്തി​നെ​യും സോ​ൾ​മേ​റ്റി​നെ​യും പ​ങ്കാ​ളി​യെ​യും ഒ​രു വ്യ​ക്തി​യി​ൽ ക​ണ്ടെ​ത്താ​ൻ എ​ല്ലാ​വ​ർ​ക്കും ഭാ​ഗ്യ​മി​ല്ല. ലോ​കം മു​ഴു​വ​ൻ ആ​ഹ്ലാ​ദി​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു.

ലോ​കം മു​ഴു​വ​ൻ ഞ​ങ്ങ​ളെ വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഞ​ങ്ങ​ൾ കൈ​കോ​ർ​ത്തു. എ​ന്‍റെ കു​ഞ്ഞി​ന്‍റെ അ​മ്മ, എ​ന്നെ ഒ​രു​മി​ച്ചു​നി​ർ​ത്തു​ന്ന ക​രു​ത്ത്, ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി എ​ന്നോ​ട് സ​ഹ​ക​രി​ക്കു​ന്ന​തി​ന് ഈ ​സ്ത്രീ ഒ​രു മെ​ഡ​ലി​ന് അ​ർ​ഹ​യാ​ണ്! ഐ ​ല​വ് യു ! ​അ​ടു​ത്ത പ​ത്തി​ലേ​ക്ക് എ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​ത്.

10 years ❤️ Not everyone is lucky enough to find a best friend, soulmate and partner all in the same person. We’ve...

Posted by Prithviraj Sukumaran on Sunday, 25 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.