ചാ​ർ​മി​യും രാം​ഗോ​പാ​ൽ വ​ർ​മ​യുമു​ള്ള വീ​ഡി​യോ​യ്ക്കെ​തി​രേ ആ​രാ​ധ​ക​ർ
Tuesday, July 23, 2019 12:11 PM IST
ന​ടി ചാ​ർ​മി കൗ​റും രാം​ഗോ​പാ​ൽ വ​ർ​മ​യും ത​മ്മി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം. പ്ര​ശ​സ്ത തെ​ലു​ങ്ക് സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​ന്നാ​ഥി​ന്‍റെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഐ ​സ്മാ​ർ​ട്ട് ശ​ങ്ക​റി​ന്‍റെ വി​ജ​യാ​ഘോ​ഷ വേ​ള​യി​ൽ ആ​ണ് ഈ ​വീ​ഡി​യോ എ​ടു​ത്ത​ത്.

രാം ​പൊ​തി​നേ​നി, ന​ഭാ ന​ടേ​ഷ്, നി​ധി അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ ചി​ത്രം ര​ണ്ടു ദി​വ​സം കൊ​ണ്ട് ബോ​ക്സ് ഓ​ഫീ​സി​ൽ 25 കോ​ടി നേ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു. പു​രി ജ​ഗ​ന്നാ​ഥി​ന്‍റെ സു​ഹൃ​ത്തും ഗു​രു​വു​മാ​യ സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ വ​ർ​മ​യും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ന​ടി ചാ​ർ​മി​യും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

സ്വ​ന്തം ത​ല​യി​ലും ചാ​ർ​മി​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദേ​ഹ​ത്തും ഷാം​പെ​യി​ൻ ഒ​ഴി​ക്കു​ന്ന ആ​ർ​ജി​വി​യെ വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ആ​ർ​ജി​വി ചാ​ർ​മി​യെ ആ​ലിം​ഗ​നം ചെ​യ്ത് ചും​ബി​ക്കു​ന്നു​മു​ണ്ട്.

വീ​ഡി​യോ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണി​തെ​ന്നും ഇ​ങ്ങ​നെ​യാ​ണോ ആ​ഘോ​ഷം ന​ട​ത്തേ​ണ്ട​തെ​ന്നും വി​ഡി​യോ പ​ങ്കു വ​ച്ച​ത് മോ​ശ​മാ​യിപ്പോയെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.