ബാഹുബലിക്കു ശേഷം രാ​ജ​മൗ​ലി​യു​ടെ ആ​ർ​ആ​ർ​ആ​ർ
Monday, November 12, 2018 4:00 PM IST
ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​ക്കു ശേ​ഷം എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ത്തി. രാ​മ രാ​വ​ണ രാ​ജ്യം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ആ​ർ​ആ​ർ​ആ​ർ എ​ന്ന ചു​രു​ക്ക​പ്പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ജൂ​ണി​യ​ർ എ​ൻ​ടി​ആ​ർ, രാം ​ച​ര​ണ്‍ തേ​ജ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. ച​ട​ങ്ങി​ൽ പ്ര​ഭാ​സ്, ചി​ര​ഞ്ജീ​വി, റാ​ണാ ദ​ഗ്ഗു​ബാ​ട്ടി, ജൂ​ണി​യ​ർ എ​ൻ​ടി​ആ​ർ, രാം ​ച​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

300 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഡി.​വി.​വി. ദ​ന​യ്യ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.