മ​ല​യാ​ളി​യു​മാ​യി സ​ത്യ​നും ശ്രീ​നി​യും; നാ​യ​ക​ൻ യു​വ​താ​രം
Saturday, April 14, 2018 4:27 PM IST
ജ​യ​റാം, സൗ​ന്ദ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. ഗ​സ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി പി.​ആ​ർ. പ്ര​കാ​ശ​ൻ എ​ന്നു പേ​ര് മാ​റ്റി​യ പ്ര​കാ​ശ​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​ല​യാ​ളി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ആ​ണ് നാ​യ​ക​ൻ. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഹ​ണി​മൂ​ണ്‍ സി​നി​മ​യു​ടെ ബാ​ന​റി​ൽ സേ​തു മ​ണ്ണാ​ർ​ക്കാ​ട് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. എ​സ്. കു​മാ​ർ കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് ഷാ​ൻ റ​ഹ്മാ​ൻ ആ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.