"ഞ​ങ്ങ​ൾ ത​മ്മി​ൽ ശ​രി​ക്കും മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു'
Sunday, October 10, 2021 4:34 PM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ശോ​ഭ​ന. താ​ര​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ എ​ല്ലാ ചി​ത്ര​ങ്ങ​ളും മ​ല​യാ​ള​ക്ക​ര ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. എ​ല്ലാ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ​യും സൂ​പ്പ​ർ നാ​യി​ക കൂ​ടി​യാ​യി​രു​ന്നു ശോ​ഭ​ന.

ഇ​പ്പോ​ഴി​താ, ത​ന്‍റെ കാ​ല​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ന​ടി​മാ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ശോ​ഭ​ന. രേ​വ​തി​യും സു​ഹാ​സി​നി​യും രോ​ഹി​ണി​യും താ​നു​മെ​ല്ലാം ഒ​രു​മി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്തി​രു​ന്ന​വ​രാ​ണെ​ന്നും അ​ന്ന് എ​ല്ലാ​വ​രും ത​മ്മി​ല്‍ ന​ല്ല മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ന്ന​ശേ​ഷ​മാ​ണ് എ​ല്ലാ​വ​രും ത​മ്മി​ല്‍ ന​ല്ല അ​ടു​പ്പ​മു​ണ്ടാ​കു​ന്ന​ത്. ഇ​ട​യ്ക്ക് ഗെ​റ്റ് ടു​ഗെ​ത​ര്‍ ഉ​ണ്ടാ​കും. സു​ഹാ​സി​നി​യാ​ണ് മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​തെ​ന്നും ശോ​ഭ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

"എ​ന്‍റെ സ്വ​ഭാ​വ​മെ​ല്ലാം ആ ​കൂ​ട്ടു​കാ​ര്‍​ക്ക​റി​യാം. ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ അ​തേ​പോ​ലെ സ്‌​നേ​ഹ​വു​മു​ണ്ട്. എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ഫോ​ര്‍ എ​വ​ര്‍ എ​ന്നു​പ​റ​യു​ന്ന​ത് രേ​വ​തി​യാ​ണ്. ഒ​രു​പാ​ടു വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദം.'- ശോ​ഭ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.