സി​താ​ര​യാ​യി അ​നു​ശ്രീ; താ​ര​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ എ​ത്തി
Saturday, October 23, 2021 2:50 PM IST
അ​ന്‍റോ​ണി​യോ മോ​ഷ​ൻ പി​ക്ചേ​ഴ്സ് ആ​ൻ​ഡ് സ​മീ​ർ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ദെ​സ്വി​ൻ പ്രേം ​സം​വി​ധാ​നം ചെ​യ്യു​ന്ന "താ​ര'​യു​ടെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​ടി മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തത്.

സ്ത്രീ ​ജീ​വി​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ ഇ​ട​ങ്ങ​ളെ ച​ർ​ച്ച ചെ​യ്യു​ന്ന സി​നി​മ​യി​ൽ സി​താ​ര എ​ന്ന മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നു​ശ്രീ​യാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന സി​താ​ര​യി​ലൂ​ടെ​യും ശി​വ​യി​ലൂ​ടെ​യു​മാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ത​മി​ഴ് ത്രി​ല്ല​ർ മൂ​വി 'തൊ​ടു​പ്പി'​യു​ടെ സം​വി​ധാ​യ​ക​നാ​യ ദെ​സ്വി​ൻ പ്രേ​മി​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണി​ത്.

ശി​വ എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് 'മാ​ലി​ക്ക് 'സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ന​ൽ അ​മ​നാ​ണ്. ഒ​പ്പം വി​ജി​ലേ​ഷ്, ദി​വ്യ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ങ്ങ​ളാ​യു​ണ്ട്. 'രാ​ക്ഷ​സ​ൻ' എ​ന്ന സി​നി​മ​യി​ലെ സൈ​ക്കോ ക്രി​മി​ന​ൽ ക്രി​സ്റ്റ​ഫ​റി​നെ അ​വ​ത​രി​പ്പി​ച്ച നാ​ൻ ശ​ര​വ​ണ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ രം​ഗ​ത്തെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി 'താ​ര'​യ്ക്കു​ണ്ട്.

സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ തി​ര​ക്ക​ഥ​യ്ക്ക് ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി​നീ​ഷ് പു​തു​പ്പ​ണം സം​ഭാ​ഷ​ണ​വും ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്നു. ബി​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും, വി​ഷ്ണു വി. ​ദി​വാ​ക​ര​ൻ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ൽ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഷെ​ഡ്യൂ​ൾ ചെ​ന്നൈ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.