ദോ​സ്ത് ചെ​യ്ത​ത് ആ ​ജ​യ​റാം ചി​ത്ര​ത്തി​നു പ​ക​ര​മാ​യി
Friday, April 30, 2021 5:26 PM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് തു​ള​സി​ദാ​സ്. 1988-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഒ​ന്നി​നു​പി​റ​കേ മ​റ്റൊ​ന്ന് ആ​യി​രു​ന്നു ആ​ദ്യ​ചി​ത്രം. പി​ന്നീ​ട് 25 ല്‍ ​പ​രം സി​ന​മ​ക​ള്‍ അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു.

തു​ള​സി​ദാ​സി​ന്‍റെ പ​ല ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. ജ​യ​റാം- തു​ള​സീ​ദാ​സ് കൂ​ട്ടു​കെ​ട്ടി​ല്‍ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ പി​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത​ന്‍റെ​യൊ​രു ചി​ത്രം ജ​യ​റാം ഉ​പേ​ക്ഷി​ച്ച​തി​നെ​ക്കു​റി​ച്ച് തു​ള​സീ​ദാ​സ് ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി. തു​ള​സി​ദാ​സി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ...

ഞാ​ന്‍ സം​വി​ധാ​നം ചെ​യ്ത ദോ​സ്ത് എ​ന്ന സി​നി​മ ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. പെ​ട്ടെ​ന്ന് സം​ഭ​വി​ച്ച ഒ​രു സി​നി​മ​യാ​യി​രു​ന്നു അ​ത്.

കാ​ര​ണം ആ ​സ​മ​യ​ത്ത് ഞാ​ന്‍ ജ​യ​റാ​മി​നെ വ​ച്ച് ഒ​രു സി​നി​മ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. പ​ക്ഷേ അ​ത് ന​ട​ക്കാ​തെ പോ​യ​ത് കൊ​ണ്ടാ​ണ് പി​ന്നീ​ട് ദോ​സ്ത് എ​ന്ന ചി​ത്രം പെ​ട്ടെ​ന്നു പ്ലാ​ന്‍ ചെ​യ്ത​ത്.

കെ​പി കൊ​ട്ടാ​ര​ക്ക​ര​യു​ടെ മ​ക​ന്‍ ര​വി കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് വേ​ണ്ടി ഒ​രു സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. ജ​യ​റാ​മാ​യി​രു​ന്നു നാ​യ​ക​നാ​യി മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് . അ​ങ്ങ​നെ ഉ​ദ​യ​കൃ​ഷ്ണ സി​ബി.​കെ.​തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ജ​യ​റാ​മി​നെ മ​ന​സി​ല്‍ ക​ണ്ടു ഒ​രു സി​നി​മ പ്ലാ​ന്‍ ചെ​യ്തു. ഉ​ത്ത​മ​ന്‍ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ ജ​യ​റാ​മി​നോ​ട് ക​ഥ പ​റ​യാ​ന്‍ പോ​യി.

ക​ഥ പ​റ​യാ​ന്‍ പോ​കു​മ്പോ​ള്‍ എ​നി​ക്കൊ​പ്പം ര​വി കൊ​ട്ടാ​ര​ക്ക​ര​യും ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് നി​ര്‍​മാ​താ​വ് എ​ന്ന് മ​ന​സി​ലാ​ക്കി​യ ജ​യ​റാം എ​ന്‍റെ ക​ഥ കേ​ള്‍​ക്കാ​ന്‍ താ​ല്പ​ര്യം കാ​ണി​ച്ചി​ല്ല. അ​വ​ര്‍ ത​മ്മി​ല്‍ നേ​ര​ത്തെ ഒ​രു സി​നി​മ ചെ​യ്യു​ക​യും അ​തി​ലെ​ന്തോ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. അ​താ​കാം കാ​ര​ണം-​തു​ള​സീ​ദാ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.