ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്ക്കാ​രം
Tuesday, June 11, 2019 10:22 AM IST
ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന് അ​ന്താ​രാ​ഷ്ട്ര​പു​ര​സ്ക്കാ​രം. കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്ക്കാ​രം ടോ​വി​നൊ​യ്ക്കും മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്ക്കാ​രം സ​ലീം അ​ഹ​മ്മ​ദി​നും ല​ഭി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ടോ​വി​നൊ ആ​രാ​ധ​ക​രു​മാ​യി സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു, കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട, പ​ത്തേ​മാ​രി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​നു സി​ത്താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, അ​പ്പാ​നി ര​വി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.