മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ടൊവി​നോ തോ​മ​സ്
Wednesday, November 6, 2019 9:25 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നു ന​ട​ൻ ടോ​വി​നോ തോ​മ​സ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​തെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ടോ​വി​നോ.

മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള അ​യി​ത്ത​വും തൊ​ട്ടു​കൂ​ടാ​യ്മ​യു​മെ​ല്ലാം അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും മ​നു​ഷ്യ വി​വേ​ച​ന​മ​ല്ല, മ​നു​ഷ്യ​ത്വ​മാ​ണ് പ്ര​ധാ​ന​മെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ മാ​റാ​വു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മേ നി​ല​നി​ൽ​ക്കു​ന്നു​ള്ളു​വെ​ന്നും ടോ​വി​നോ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.