എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ്"... ഇ​ത് ക​ല​ക്കും!; സെ​ൽ​ഫ് ട്രോ​ളു​മാ​യി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ
Friday, January 21, 2022 7:19 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ബ്രോ ​ഡാ​ഡി​യു​ടെ പു​തി​യ പ്ര​മോ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വു​മാ​യ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന് ഒ​രു ഓ​ഫ​ർ ന​ൽ​കി പൃ​ഥ്വി​രാ​ജ് ബ്രോ ​ഡാ​ഡി​യു​ടെ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ തു​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ജോ​ൺ കാ​റ്റാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ന്‍​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഈ​ശോ ജോ​ണ്‍ കാ​റ്റാ​ടി​യാ​യി പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. മീ​ന​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ ഉ​ണ്ണി മു​കു​ന്ദ​ന്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലാ​ലു അ​ല​ക്സ്, ജ​ഗ​ദീ​ഷ്, മീ​ന, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നി​ഖി​ല വി​മ​ല്‍, ക​നി​ഹ, കാ​വ്യ എം ​ഷെ​ട്ടി, മ​ല്ലി​ക സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍.

ശ്രീ​ജി​ത്ത് എ​ൻ, ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ ഇ​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ർ‍​മ്മാ​ണം. ചി​ത്രം ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.