ഐ​എ​ഫ്എ​ഫ്‌​കെ ഡി​സം​ബ​ർ ഒൻപത് മുതൽ
Tuesday, August 9, 2022 1:22 PM IST
27-ാമ​ത് അ​ന്ത​രാ​ഷ്ട ച​ല​ചി​ത്ര മേ​ള ഡി​സം​ബ​ര്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 17 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. മേ​ള​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വി​ഭാ​ഗം, ഇ​ന്ത്യ​ന്‍ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മാ ടു​ഡേ, ലോ​ക സി​നി​മ തു​ട​ങ്ങി​യ പൊ​തു വി​ഭാ​ഗ​ങ്ങ​ളും മ​റ്റ് പാ​ക്കേ​ജു​ക​ളും മേ​ള​യി​ലു​ണ്ടാ​കും.

മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഏ​ഷ്യ​ന്‍, ആ​ഫ്രി​ക്ക​ന്‍, ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​നി​മ​ക​ള്‍ 2021 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നും 2022 ഓ​ഗ​സ്റ്റ് 31-നും ​ഇ​ട​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​യാ​യി​രി​ക്ക​ണം. ഓ​ഗ​സ്റ്റ് 11-മു​ത​ല്‍ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​യ്ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലും ഫെ​ബ്രു​വ​രി,മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് ച​ല​ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ഫെ​സ്റ്റി​വ​ല്‍ ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ച് ഡി​സം​ബ​റി​ല്‍​ത്ത​ന്നെ മേ​ള ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഐ​എ​ഫ്എ​ഫ്‌​കെ​യ്ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ച​ലി​ച്ചി​ത്ര മേ​ള​യു​ടെ ആ​വേ​ശം തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.