വി​ക്ര​ത്തി‌​ൽ ത​ക​ർ​ക്കാ​ൻ ഫ​ഹ​ദ് എ​ത്തി; മാ​ലി​ക്കി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ൽ​ഹാ​സ​ൻ
Monday, July 26, 2021 1:16 AM IST
ക​മ​ല്‍​ഹാ​സ​ന്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന, ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന വി​ക്രം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഫ​ഹ​ദ് ഫാ​സി​ലെ​ത്തി. ക​മ​ല്‍​ഹാ​സ​നൊ​പ്പ​മു​ള്ള ഫോ​ട്ടോ ഫ​ഹ​ദ് ഫാ​സി​ൽ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചു. മാ​ലി​ക്ക് ക​ണ്ട ക​മ​ൽ​ഹാ​സ​നും ലോ​കേ​ഷും മ​ഹേ​ഷ് നാ​രാ​യ​ണ​നെ​യും ഫ​ഹ​ദ് ഫാ​സി​ലി​നേ​യും അ​ഭി​ന​ന്ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ക​മ​ല​ഹാ​സ​ന്‍റെ ഓ​ഫി​സി​ൽ വ​ച്ചാ​ണ് ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച​ത്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ അ​ഭി​ന​യം ഗം​ഭീ​ര​മാ​ണെ​ന്നാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം. ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ൽ വേ​റെ ലെ​വ​ലാ​യേ​നെ എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്റെ അ​ഭി​പ്രാ​യ​മെ​ന്ന് മാ​ലി​ക്കി​ന്‍റെ നി​ർ​മാ​താ​വ് ആ​ന്‍റോ ആ​ന്‍റ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വേ​ലൈ​ക്കാ​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഫ​ഹ​ദ് ഫാ​സി​ല്‍ വീ​ണ്ടും വി​ല്ല​നാ​യെ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് വി​ക്രം. ക​മ​ലി​നും ഫ​ഹ​ദി​നു​മൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഒ​റ്റ ഷെ​ഡ്യൂ​ളി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഗ്യാം​ഗ്സ്റ്റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പൊ​ളി​റ്റി​ക്ക​ല്‍ ആ​ക്ഷ​ന്‍ ചി​ത്ര​മാ​ണ് വി​ക്രം എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. ഫ​ഹ​ദ് ഫാ​സി​ല്‍ ഒ​രു യു​വ​രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ റോ​ളി​ലാ​ണ് സി​നി​മ​യി​ൽ എ​ത്തു​ക​യെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന് പി​ന്നാ​ലെ ലോ​കേ​ഷ് ക​ന​ക​രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന സി​നി​മ​യാ​ണ് വി​ക്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.