ഭയം നിറഞ്ഞ "9' ദിവസങ്ങൾ
Friday, February 8, 2019 3:53 PM IST
ശാ​സ്ത്ര​ലോ​ക​ത്തെ കൂ​ട്ടു​പി​ടി​ച്ച് ഒരുക്കിയിരിക്കുന്ന മി​ക​ച്ചൊ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ് ജെനൂ​സ് മു​ഹ​മ്മ​ദിന്‍റെ "9'. ഇരുട്ടിനെ വേ​ണ്ടു​വോ​ളം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ചി​ത്ര​ത്തി​ലെ ആ​ദ്യ അ​ര​മ​ണി​ക്കൂ​ർ, വ​രാ​ൻ പോ​കു​ന്ന ഒ​ൻപത് അ​പൂ​ർ​വ ദി​വ​സ​ങ്ങ​ളെക്കുറി​ച്ചു​ള്ള വി​വ​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. ശാ​സ്ത്ര സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളെ വ​ള​രെ ല​ളി​ത​മാ​യി ത​ന്നെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സം​വി​ധാ​യ​ക​ൻ വി​ജ​യി​ച്ചി​ട്ടു​ണ്ട്.

ഒ​ന്പ​ത് ദി​വ​സ​ത്തേക്ക് വൈദ്യുതിയെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു ഉ​ൽ​ക്ക ഭൂ​മി​യി​ൽ പ​തി​ക്കാ​ൻ പോ​കു​ന്നു. അ​തോ​ടെ മ​നു​ഷ്യ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പി​ടി​യി​ൽ നി​ന്നും പു​റ​ത്തുക​ട​ന്ന് പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​മെ​ന്നും സി​നി​മ പ​റ​യു​ന്പോ​ൾ ആ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ക​ണ്ണോ​ടി​ക്കാ​ൻ പ്രേ​ക്ഷ​ക​ർ ക​ണ്ണുംന​ട്ടി​രി​ക്കും. ഭീതി നിറച്ചാണ് ആ ഒൻപത് ദിവസങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിത്തരുന്നത്. അതുകൊണ്ടു തന്നെ ത്രില്ലിന് ഒരു കുറവുമുണ്ടാവില്ല.ഇ​ത്ത​ര​ത്തി​ലൊ​രു പ​രീ​ക്ഷ​ണം മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ വെ​ല്ലു​വി​ളി​യു​മേ​റെ​യാ​ണ്. സ​യ​ൻ​സ് ഫി​ക്ഷ​ൻ, ഹൊ​റ​ർ ത്രി​ല്ല​ർ, ഫാ​മി​ലി ഡ്രാ​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ കൂ​ട്ടി​ക്കു​ഴ​ച്ച് ഒ​രു പ്ര​ത്യേ​ക കൂ​ട്ടുണ്ടാക്കാനാണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജും മാ​സ്റ്റ​ർ അ​ലോ​കും മ​ത്സ​രി​ച്ച് അ​ഭിനയി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ച്ഛ​ൻ-മ​ക​ൻ ബ​ന്ധ​ത്തി​ലു​ള്ള വി​ള്ള​ലു​ക​ൾ തെ​ളി​ഞ്ഞു കാ​ണാ​ൻ സാ​ധി​ക്കും.​

ആ​ൽ​ബ​ർ​ട്ടും (​പൃ​ഥ്വിരാ​ജ്) സം​ഘ​വും ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കു​ന്ന ഉ​ൽ​ക്ക​യെ അ​ടു​ത്ത​റി​യാ​ൻ ഹി​മാ​ല​യ​ത്തി​ലേ​ക്ക് യാ​ത്രതി​രി​ക്കു​ന്ന​തോ​ടെ​യാ​ണ് ചി​ത്രം ചൂ​ടു​പി​ടി​ച്ചു തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് ചി​ത്രം വ​ഴി​മാ​റു​ന്ന​തും ഹി​മാ​ല​യ​ത്തി​ൽ വ​ച്ചു ത​ന്നെ​യാ​ണ്.ഉ​ൽ​ക്ക ഭൂ​മി​യി​ൽ പ​തി​ക്കു​ക​യും അ​തി​നെ തു​ട​ർ​ന്ന് എ​ങ്ങും വൈദ്യുതി ഇ​ല്ലാ​താ​കു​കയും ചെയ്യുന്ന കാ​ഴ്ച അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജ​ന്‍റെ കാ​മ​റ മി​ക​വോ​ടെ ത​ന്നെ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. എ​ങ്ങോ​ട്ട് തി​രി​ഞ്ഞാ​ലും ക​ണ്ണി​ന് കു​ളി​ർ​മ ന​ൽ​കു​ന്ന കാ​ഴ്ച​ക​ളാ​ണ് ഹി​മാ​ല​യ​ത്തി​ൽ കാ​ണാ​നാ​വു​ക. മ​ഞ്ഞുമൂ​ടി കി​ട​ക്കു​ന്ന ഫ്രെ​യി​മു​ക​ളേ​ക്കാ​ൾ അ​ര​ണ്ട ​വെ​ളി​ച്ച​ത്തി​ലു​ള്ള ഫ്രെ​യി​മു​ക​ളാ​ണ് ചി​ത്ര​ത്തി​ൽ കൂ​ടു​ത​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

വാ​മി​ഖ ഗ​ബ്ബി​യു​ടെ വ​ര​വോ​ടെ ഒൻപതിന്‍റെ ക​ഥ മ​റ്റൊ​രു വ​ഴി​യെ സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങും. ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​മി​ഖയുടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​കാ​സം ആ​ശ്ച​ര്യ​ത്തോ​ടെ മാ​ത്ര​മേ ക​ണ്ടി​രി​ക്കാ​ൻ സാ​ധി​ക്കു. ശേ​ഖ​ർ മേ​നോ​ൻ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീതവും പ്രേക്ഷകന്‍റെ ഉള്ളിൽ ഭയം നിറയ്ക്കാൻ പാകത്തിനുള്ളതായിരുന്നു.ഹി​മാ​ല​യ നി​വാ​സി​ക​ളു​ടെ വി​ശ്വാ​സ​വും ശാ​സ്ത്ര​ത്തി​ന്‍റെ നേ​രു​മെ​ല്ലാം കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ലേ​ക്ക് വി​ന്യ​സി​ക്കാ​ൻ സം​വി​ധാ​യ​ക​നാ​യി​ട്ടു​ണ്ട്. വാമി​ഖയു​ടെ ദു​രൂ​ഹ​ത നി​റ​ഞ്ഞ ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് ചി​ത്ര​ത്തെ കൂ​ടു​ത​ൽ ഉ​ദ്വേ​ഗ​ജ​ന​ക​മാ​ക്കു​ന്ന​ത്. ഉ​ൽ​ക്ക വീ​ണ ശേ​ഷം ഓ​രോ ദി​വ​സം ക​ഴി​യും തോ​റും ഭ​യ​വും ദു​രൂ​ഹ​ത​യും ചി​ത്ര​ത്തി​ലേ​റി വ​രും.

മാ​സ്റ്റ​ർ അ​ലോ​ക് ഗം​ഭീ​ര പ്ര​ക​ട​നംകൊ​ണ്ട് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കു​ന്പോ​ൾ വ​മി​ക ത​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളി​ലൂ​ടെ​യും കാഴ്ചക്കാരനെ അതിശയിപ്പിക്കുകയാണ്. പ്ര​കാ​ശ് രാ​ജി​ന് പ്ര​ത്യേ​ക ഇ​രി​പ്പി​ടം ന​ൽ​കി​യാ​ണ് ജെനൂ​സ് ക​ഥ​യെ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കു​ന്ന​ത്. മ​ക​നോ​ടു​ള്ള വാത്സല്യവും മ​രി​ച്ച ഭാ​ര്യ​യോ​ടു​ള്ള സ്നേ​ഹ​വും ആ​ൽ​ബ​ർ​ട്ടി​ൽ ഒ​രേ അ​ള​വി​ൽ ത​ങ്ങി നി​ൽ​ക്കു​ന്പോ​ൾ മ​റ്റൊ​രു ലോ​ക​ത്തേക്ക് ക​ഥ പ​തി​യെ ചേക്കേ​റും. മി​ത​ത്വ​മാ​ർ​ന്ന പ്ര​ക​ട​നം കൊ​ണ്ടാ​ണ് പൃ​ഥ്വി ചി​ത്ര​ത്തി​ൽ മി​ക​വ് കാ​ണി​ക്കു​ന്ന​ത്.സ​സ്പെ​ൻ​സും ട്വി​സ്റ്റും ക്ലൈ​മാ​ക്സി​ലേ​ക്ക് ക​രു​തി​വ​ച്ച് സം​വി​ധാ​യ​ക​ൻ അ​തു​വ​രെ​യു​ള്ള സി​നി​മ​യു​ടെ പോ​ക്കി​നെ ആ​കെ​യൊ​ന്നു ഉ​ട​ച്ചു​വാ​ർ​ക്കു​ന്നു​ണ്ട്. അ​തു​വ​രെ കണ്ട കാ​ഴ്ച​ക​ളെ ന്യാ​യീ​ക​രി​ക്കുംവി​ധ​മു​ള്ള കാര്യങ്ങൾ ഒ​ന്നൊ​ന്നാ​യി കാ​ട്ടി​ത്ത​രു​ന്പോ​ൾ ​സം​വി​ധാ​ന മി​ക​വി​നെ അ​ഭി​ന​ന്ദി​ക്കാ​തെ ത​ര​മി​ല്ല.

ഇ​തു​വ​രെ മ​ല​യാ​ള സി​നി​മ കാണാത്ത വ​ഴി​യെ​യ​യാ​ണ് ജെനൂ​സ് മു​ഹ​മ്മ​ദ് ചിത്രത്തെ കൊ​ണ്ടുപോ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളെ ഒ​രു​പോ​ലെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നി​ല്ല. ശാ​സ്ത്രം നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം ചോ​ദ്യ​ങ്ങ​ൾ ഉയരുമെന്ന് കാട്ടിത്തരുന്ന സംവിധായകൻ ചി​ത്ര​ത്തി​ൽ നിരവധി ചോദ്യങ്ങൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.