അ​തി​ര​ൻ മ​ന​സി​ൽ തൊ​ടും..!
Saturday, April 13, 2019 9:56 AM IST
തു​ട​ങ്ങു​ക​യേ വേ​ണ്ടൂ ആ ​ക​ഥ​യ്ക്കു​ള്ളി​ലേ​ക്ക് അ​ക​പ്പെ​ടാ​ൻ. പി​ന്നെ അ​വ​ര​വ​രു​ടെ ലോകത്തേക്ക് തിരിച്ചെത്താൻ കു​റ​ച്ച​ധി​കം സ​മ​യം പി​ടി​ക്കും. അ​തി​രു​ക​ളെ കീ​റി​മു​റി​ച്ച് മ​ന​സി​ലേ​ക്ക് പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ് ഫഹദ് ഫാസിലിന്‍റെ "അ​തി​ര​ൻ'.

വിവേക് എന്ന നവാഗത സംവിധായകനെ വി​ദേ​ശ സി​നി​മ​ക​ൾ ഒ​രു​പാ​ട് സ്വാ​ധീ​നി​ച്ചി​ട്ടി​ട്ടു​ണ്ടെ​ന്ന് ചിത്രത്തിലെ ഫ്രെ​യി​മു​ക​ൾ സാ​ക്ഷ്യം പ​റ​യു​ന്നു​ണ്ട്. പു​തു​മ​യാ​ർ​ന്ന ആ​വി​ഷ്ക​ര​ണം കൊണ്ട് സംവിധായകൻ ഓരോ പ്രേക്ഷകനെയും ഞെട്ടിച്ചിരിക്കുകയാണ്.

അതിരൻ ഒരിക്കലും ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​മ​ല്ല... മ​റി​ച്ച് സി​നി​മ​യെ സ്നേ​ഹി​ച്ച്, പ​ഠി​ച്ച്, സ്വ​പ്നം ക​ണ്ട് അ​തി​ൽ തന്‍റേ​താ​യ ലോ​കം സൃ​ഷ്ടി​ച്ച ഒ​രാ​ളു​ടെ സി​നി​മ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​തി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ചി​ല​തൊ​ക്കെ പ്രേക്ഷകനോട് സം​വ​ദി​ക്കാ​നു​മു​ണ്ട്.ഫ​ഹ​ദ് ഫാ​സി​ൽ, സാ​യി പ​ല്ല​വി, അ​തു​ൽ കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്പോ​ൾ ത്രിൽ ഉ​ണ്ടാ​വു​ക സ്വ​ഭാ​വി​കം. പ​ക്ഷേ, അ​തൊ​രു സൈ​ക്കോ ത​ല​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ങ്കി​ൽ സം​വി​ധാ​യ​ക​ൻ ന​ന്നേ പ​ണി​യെ​ടു​ക്കേ​ണ്ടി വ​രും. വി​വേ​ക് ന​ന്നാ​യി പ​ണി​യെ​ടു​ത്തിട്ടുണ്ട്. അങ്ങനെയാണ് പ്രേക്ഷകർക്ക് അതിരില്ലാതെ സ്നേഹിക്കാൻ അതിരൻ പിറവിയെടുത്തത്.

ത​ണു​ത്ത അ​ന്ത​രീ​ക്ഷ​മു​ള്ള പ​ടു​കൂ​റ്റ​ൻ ബം​ഗ്ലാ​വി​ലേ​ക്ക് ഒ​രു ഡോ​ക്ട​ർ വ​രു​ന്നു. മ​ന​സി​ന്‍റെ പി​ടി​വി​ട്ട് പോ​യ ഒ​രു​കൂ​ട്ടം മ​ന​സു​ക​ൾ അ​വി​ടെ​യു​ണ്ട്. അ​വ​ർ​ക്കി​ട​യി​ലേ​ക്ക് എ​ന്തൊ​ക്കെ​യോ ക​ണ്ടെ​ത്താ​ൻ വ്യ​ഗ്ര​ത പൂ​ണ്ടാ​ണ് അ​യാ​ൾ വരുന്നത്. നി​ഗൂ​ഡ​ത​ക​ളെ കണ്ണുകളിൽ ഒളിപ്പിച്ചുള്ള ഫഹദ് ഫാസിലിന്‍റെ ഓരോ ചലനങ്ങളും പ്രേ​ക്ഷ​ക​നെ​ അ​ന്പ​രപ്പി​ച്ചുകൊ​ണ്ടേ​യി​രി​ക്കും.നായകനൊപ്പം ചേർന്നു നിൽക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മുതൽക്കൂട്ടാണ്. എ​ന്തൊ​ക്കെ​യോ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള തോ​ന്ന​ൽ കൂ​ടിക്കൂടി വ​ന്നുകൊ​ണ്ടേ​യി​രു​ന്നു. അ​ത്ത​ര​ത്തി​ലാ​യി​രു​ന്നു പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ പോ​ക്ക്. ഡോ.​ബെ​ഞ്ച​മി​നാ​യി എ​ത്തി അ​തു​ൽ കു​ൽ​ക്ക​ർ​ണി നാ​യ​ക​ന് ന​ല്ലൊ​രു എ​തി​രാ​ളി​യാ​യി മാ​റി​യ​തോ​ടെ നി​ഗൂ​ഡ​ത​യ്ക്ക് തീ​വ്ര​ത​യേ​റി.

ബം​ഗ്ലാ​വി​ലെ ഓ​രോ​രു​ത്ത​രി​ലും ഓ​രോ ക​ഥ ഉ​റ​ങ്ങിക്കിട​പ്പു​ണ്ട്. ഒ​ന്ന് ഉ​ണ​ർ​ത്തി​യാ​ൽ വ​ലി​യൊ​രു അ​ല​ർ​ച്ച​യോ​ടെ ആ ​ക​ഥ​ക​ൾ അ​ത്ര​യും ​ബം​ഗ്ലാ​വി​നു ചു​റ്റും ചീ​റിപ്പായും. ഓ​ട്ടി​സം രോ​ഗ​ബാ​ധി​ത​യാ​യ നി​ത്യ​യി​ലും (​സാ​യി പ​ല്ല​വി) ആ​രാ​ലും മാ​യ്ക്കാ​ൻ പ​റ്റാ​ത്തൊ​രു ക​ഥ ഉ​റ​ങ്ങിക്കിട​പ്പു​ണ്ട്. ആ ​ക​ഥ​യെ വ​ലി​ച്ചു പു​റ​ത്തേ​ക്കി​ടാ​നു​ള്ള ശ്ര​മ​മാ​ണ് സി​നി​മ​യെ ത്രി​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് കൊണ്ടുവരുന്നത്.അ​ധി​ക സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ത​ന്‍റെ ച​ല​ന​ങ്ങ​ൾ കൊ​ണ്ട് പ്രേ​ക്ഷ​കപ്രീ​തി നേ​ടു​ക​യാ​ണ് സാ​യി പ​ല്ല​വി. ക​ള​രിപ്പയ​റ്റും അ​ഭ്യാ​സമു​റ​ക​ളു​മെ​ല്ലാം മെ​യ്‌വ​ഴ​ക്ക​ത്തോ​ടെ ചെ​യ്ത്, നൃത്തം മാ​ത്ര​മ​ല്ല ത​നി​ക്ക് വ​ഴ​ങ്ങുകയെന്ന് സായി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഫ​ഹ​ദി​നൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് സാ​യി ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ഴ്ച​വച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യപ​കു​തി നി​ഗൂ​ഡ​ത​ക​ൾ നി​റ​ച്ചുകൊ​ണ്ടു​ള്ള യാ​ത്ര​യാ​ണ് പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ ക​ഥ​യു​ടെ ചു​രു​ൾ അ​ഴി​ഞ്ഞുതു​ട​ങ്ങും. അ​തോ​ടെ അ​ടു​ത്ത​ത് എ​ന്തെ​ന്നു​ള്ള ആ​കാം​ക്ഷ പ്രേ​ക്ഷ​ക​രു​ടെ ഉള്ളിൽ നിറയും. ത്രി​ല്ല​ർ മൂ​ഡി​നൊ​ത്ത് ജി​ബ്രാ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി​യ​പ്പോ​ൾ ന​ല്ല കി​ടു​ക്ക​ൻ ഫ്രെ​യി​മു​ക​ളൊ​രു​ക്കി അ​നു മു​ത്തേ​ട​ൻ അ​തി​ര​ന്‍റെ ശോ​ഭ കൂ​ട്ടു​ന്നു​ണ്ട്.ക​ള​രിപ്പയ​റ്റ് ക​യ​റിവ​രു​ന്ന രം​ഗ​ങ്ങ​ളും ബം​ഗ്ലാ​വി​ന്‍റെ ആ​കാ​ശക്കാഴ്ച​ക​ളും രാ​ത്രി​യു​ടെ വ​ശ്യ​ത​യു​മെ​ല്ലാം ന​ല്ല​രീ​തി​യി​ൽ ഒ​പ്പി​യെ​ടു​ക്കാ​ൻ ഛായാഗ്രാഹകന് സാ​ധി​ച്ചി​ട്ടു​ണ്ട്. ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​ന്പോ​ൾ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ രം​ഗ​ങ്ങ​ളു​ടെ ക​ട​ന്നു ക​യ​റ്റം ചി​ത്ര​ത്തി​ന്‍റെ ബാ​ല​ൻ​സിം​ഗ് തെ​റ്റാ​തെ മു​ന്നോ​ട്ടു പോ​കാ​ൻ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

എ​ന്തും സം​ഭ​വി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നും പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ക്കാ​ത്ത ഇ​ട​ത്തേ​ക്ക് ക​ഥ​യെ സം​വി​ധാ​യ​ക​ൻ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തോ​ടെ എ​ല്ലാ നി​ഗൂ​ഡ​ത​ക​ൾ​ക്കും അ​റു​തി​യാ​വു​ക​യാ​ണ്. ത്രി​ല്ല​ടി​ക്കാ​ൻ റെ​ഡി​യാ​ണെ​ങ്കി​ൽ ഒ​ന്നും നോ​ക്ക​ണ്ട അ​തി​ര​ന് ടി​ക്ക​റ്റെ​ടു​ത്തോ... നി​ങ്ങ​ൾ ഒ​രി​ക്ക​ലും നി​രാ​ശ​രാ​കി​ല്ല.

ഫ​ഹ​ദ് തെ​ളി​ഞ്ഞുകൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്... പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത​ത്ര ദൂ​ര​ത്തേ​ക്ക് ഫ​ഹ​ദി​ലെ നടൻ പാ​റി​പ്പ​റ​ക്കു​ക​യാ​ണ്. മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​വ​യ്ക്കാ​വു​ന്ന സം​വി​ധാ​യ​ക​രു​ടെ നി​ര​യി​ലേ​ക്ക് ത​ന്‍റെ ആ​ദ്യ സി​നി​മ​യി​ലൂ​ടെ വി​വേ​ക് നടന്നു കയറിയിരിക്കുകയാണ്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.