ദി​സ് ഈ​സ് സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി ഷോ..!
Thursday, March 28, 2019 6:52 PM IST
ഇ​താ വീ​ണ്ടും മോ​ഹ​ൻ​ലാ​ൽ സ്റ്റൈ​ലി​ഷാ​യി അ​വ​ത​രി​ച്ചി​രി​ക്കു​ന്നു. അ​തി​നു​ള്ള മു​ഴു​വ​ൻ ക്രെഡി​റ്റും പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ള്ളി​ലെ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​നു ന​ൽ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഉ​ള്ളി​ൽ ഒ​രു താ​ര​ത്തോ​ടു​ള്ള ആ​രാ​ധ​ന അ​ട​ങ്ങാ​ത്ത ആ​വേ​ശ​മാ​യി നി​ൽ​ക്കു​ന്പോ​ഴാണ് ത​ന്‍റെ സി​നി​മ​യി​ൽ ആ ​ന​ട​ൻ നാ​യ​ക​നാ​യി എ​ത്തു​ന്നത്. ആ​രാ​ധ​ന അ​തി​രു​വി​ടാ​തെ സം​വി​ധാ​യ​ക​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ച് ആ ​ആ​രാ​ധ​നാപു​രു​ഷ​നെ ബി​ഗ്‌സ്ക്രീ​നി​ലേ​ക്ക് ഒ​രു കു​റ​വും വ​രു​ത്താ​തെ എ​ത്തി​ക്കാ​ൻ പൃ​ഥ്വിക്കാ​യി​ട്ടു​ണ്ട്.

സിനിമയെ അ​ര​ച്ചു​ക​ല​ക്കി പ​ഠി​ച്ച പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന മി​ടു​ക്ക് മാ​ത്ര​മ​ല്ല അ​ഭി​ന​യ പാ​ട​വ​വും ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. പു​തു​മ അ​ത്ര​യ്ക്കൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത ക​ഥ​യി​ൽ ആ​വി​ഷ്ക​ര​ണം കൊ​ണ്ട് മാ​ജി​ക് കാ​ട്ടാ​നാ​ണ് പുതുമുഖ സംവിധായകനായ പൃ​ഥ്വി ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യാ​യി മോ​ഹ​ൻ​ലാ​ൽ ത​ക​ർ​ത്ത് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ​ക്കും ടോവി​നോ​യ്ക്കും സാ​യി കു​മാ​റി​നും വി​വേ​ക് ഒ​ബ്റോ​യി​ക്കും ഇ​ന്ദ്ര​ജി​ത്തി​നും ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നും ബൈ​ജു​വി​നും സാ​നി​യ അയ്യ​പ്പ​നും വ​രെ കൃ​ത്യ​മാ​യ ഇ​ടം ന​ൽ​കി​യാ​ണ് മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി അ​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ ക​യ​റിയിറ​ങ്ങിപ്പോകു​ന്നു​ണ്ട്. ട്രോ​ളന്മാ​ർ വി​ല​സു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തേ​യും മാ​ധ്യ​മധ​ർ​മത്തേ​യും വ​രെ ആ​വ​ശ്യ​ത്തി​ലേ​റെ ട്രോ​ളാ​ൻ സം​വി​ധാ​യ​ക​ൻ ഇ​വി​ടെ തു​നി​ഞ്ഞി​ട്ടു​ണ്ട്.

സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യു​ടെ വ​ണ്‍​മാ​ൻ​ ഷോ​യോ​ടൊ​പ്പം തിന്മക​ളാ​ൽ ആ​റാ​ടു​ന്ന ഒ​രു ലോ​ക​വും ഇ​വി​ടെ കാ​ണാ​നാ​വും. ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തെ ന​ല്ല​വ​ണ്ണം ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ട് തി​ര​ക്ക​ഥാ​കൃ​ത്ത് ചി​ത്ര​ത്തി​ൽ. കാ​മ​റ​യും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സം​വി​ധാ​യ​ക​ന്‍റെ മ​ന​സി​നൊ​ത്ത് യാ​ത്ര ​ചെ​യ്യു​ന്ന കാ​ഴ്ച തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ കാ​ണാ​ൻ സാ​ധി​ക്കും.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ക​യും വേ​ണം, മ​റ്റു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കു​റ​യാ​നും പാ​ടി​ല്ല... ഈ ​മെ​ന​ക്കെട്ട പ​ണി ന​ല്ല വൃ​ത്തി​ക്ക് ചെ​യ്യാ​ൻ സം​വി​ധാ​യ​ക​ന് നി​ഷ്പ്ര​യാ​സം സാ​ധി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ര​ണ​വും പി​ന്നീ​ട് ഉ​ണ്ടാ​കു​ന്ന രാ​ഷ്ട്രീ​യ സം​ഭ​വവി​കാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ടുനീ​ങ്ങു​ന്ന​ത്.വി​വേ​ക് ഒ​ബ്റോ​യി സ്റ്റൈ​ലി​ഷ് വി​ല്ല​നാ​യി അ​വ​ത​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ "ഫ​ണ്ടിം​ഗ് ' ഏ​തു​വി​ധ​ത്തി​ൽ രൂ​പ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ആ​ദ്യ​മേ കാ​ട്ടി​ത്ത​രു​ന്ന​ത്. നി​ഗൂ​ഡ​ത​ക​ളെ മു​ഖ​ത്ത് ആ​വാ​ഹി​ച്ച് സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി ക​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തോ​ടെ തീ​യ​റ്റ​ർ ഇ​ള​കി മ​റി​യാ​ൻ തു​ട​ങ്ങും. ചെ​റി​യ തിന്മക​ൾ വ​ലി​യ തിന്മക​ളെ തോ​ൽ​പ്പി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നാ​ണ് പി​ന്നീ​ട് അ​ങ്ങോ​ട്ട് കാ​ണാ​ൻ ക​ഴി​യു​ക.

സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തു​മെ​ല്ലാം നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ കാ​ണാ​ൻ ക​ഴി​യി​ല്ല മ​റി​ച്ച്, ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ മാ​ത്ര​മാ​ണ് കേ​ന്ദ്ര​ ക​ഥാ​പാ​ത്രം സ്ക്രീ​നി​ൽ നി​റ​യു​ന്ന​ത്. ആ​ദ്യ പ​കു​തി​യേ​ക്കാ​ൾ ര​ണ്ടാം പ​കു​തി​യി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ജോ​ലി​യേ​റെ​യു​ള്ള​ത്.മ​ഞ്ജു​വാ​ര്യ​ർ ഒ​രു അ​മ്മ​യു​ടെ വി​കാ​ര വി​ക്ഷോ​ഭ​ങ്ങ​ളെ എ​ത്ര തന്മ​യ​ത്വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. കൈ​വി​ട്ട് പോ​യേ​ക്കാ​വു​ന്ന പ​ല രം​ഗ​ങ്ങ​ളും ത​ന്‍റെ അ​ഭി​ന​യ സ​ന്പ​ത്തു​കൊ​ണ്ട് മ​ഞ്ജു മ​റി​ക​ട​ന്ന​പ്പോ​ൾ സ്ക്രീ​നി​ൽ അ​ഭി​ന​യ കൈ​യ​ട​ക്കം നന്നായി കാ​ണാ​നാ​യി.

തെ​റ്റു​ക​ളു​ടെ ലോ​ക​ത്ത് തെ​റ്റു​ക​ൾ​ക്കു മാ​ത്ര​മാ​ണ് സ്ഥാ​ന​മു​ള്ള​ത്. ശ​രി​ക​ൾ പ​ല​പ്പോ​ഴും ത​ഴ​യ​പ്പെ​ടും. ഇ​വി​ടെ​യും തെ​റ്റു​ക​ൾ വി​ഹ​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​നാ​വു​ക. ടോവി​നോ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു കി​ടി​ല​ൻ രാ​ഷ്ട്രീ​യ പ്ര​സം​ഗം ന​ട​ത്തു​ന്നു​ണ്ട്. അ​തു​മാ​ത്രം മ​തി ടോവി​നോ​യി​ലെ ന​ട​ൻ എ​ത്ര​ത്തോ​ളം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ.

രാ​ഷ്ട്രീ​യ കു​ബു​ദ്ധി​യാ​യി നി​റ​ഞ്ഞു നി​ന്നു ചി​ത്ര​ത്തി​ന്‍റെ ബാ​ല​ൻ​സിം​ഗ് തെ​റ്റാ​തെ കൊ​ണ്ടു​പോ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് സാ​യി​കു​മാ​റിനു ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​സി​ക​ൻ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ, അ​തി​നൊ​ത്ത ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളി​ലൂ​ടെ സാ​യികു​മാ​ർ ആ ​ചു​മ​ത​ല ഭം​ഗി​യാ​യി നി​റ​വേ​റ്റി.ഇ​ന്ദ്ര​ജി​ത്ത് ഇ​ത്തി​രി വ​ട്ട​ത്ത​രം​കാ​ട്ടി ഒ​ത്തി​രി സ​ത്യ​ങ്ങ​ൾ തു​ട​ക്ക​ത്തി​ലെ വി​ളി​ച്ച് പ​റ​യു​ന്നു​ണ്ട്. ഇ​ത്തി​രി നേ​ര​മേ ഉ​ള്ളൂവെ​ങ്കി​ലും ഉ​ള്ള ഭാ​ഗ​മ​ത്ര​യും ഗം​ഭീ​ര​മാ​ക്കാ​ൻ ക​ക്ഷി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. കാ​മ​റ കൊ​ണ്ട് സു​ജി​ത്ത് വാ​സു​ദേ​വ​ൻ പൃ​ഥ്വി​ക്ക് ഒത്ത പി​ന്തു​ണ കൊ​ടു​ത്ത​പ്പോ​ൾ ഓ​രോ ഫ്രെ​യി​മും പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് ക​ട​ന്നുപോ​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ ക​ഥ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കു​ന്ന​തോ​ടെ മോ​ഹ​ൻ​ലാ​ൽ ഷോ​യാ​യി ചി​ത്രം മാ​റു​ന്നു​ണ്ട്. ഒ​ട്ടും മു​ഷി​പ്പി​ക്കാ​തെ സ്റ്റൈ​ലി​ഷാ​യി ത​ന്നെ ക​ഥ​യ്ക്കൊ​പ്പം നീ​ങ്ങാ​ൻ മോ​ഹ​ൻ​ലാ​ലി​ന് ക​ഴി​ഞ്ഞ​തോ​ടെ സം​ഗ​തി ഉഷാറായി. ഏറ്റവും വലിയ മോഹൻലാൽ ആരാധകന്‍റെ കന്നി ചിത്രം കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം. സ്റ്റീഫൻ നെടുമ്പള്ളി നിങ്ങളെ നിരാശപ്പെടുത്തില്ല.

കൈയടക്കത്തോടെ നല്ലൊരു സിനിമാറ്റിക് ഷോ പൃഥ്വിരാജ് അണിയിച്ചൊരുക്കിയെന്ന് അഭിപ്രായം ഉയരുന്പോഴും "ലൂസിഫർ' എന്ന പേരിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളവരുമുണ്ട്.

​വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.