ബാ​ബു ആ​ന്‍റ​ണി ബാ​ക്ക് ഇ​ൻ ആ​ക്‌ഷ​ൻ..!
Thursday, October 11, 2018 5:56 PM IST
“സി​നി​മ​യി​ൽ നി​ന്നു കു​റ​ച്ചു​നാ​ൾ മാ​റി​നി​ന്ന​തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാം​വ​ര​വി​ന്‍റെ തു​ട​ക്കം ‘ഉ​ത്ത​മ​നി​’ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സ്രാ​വ്, ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, കാഞ്ചന, വിണ്ണൈത്താണ്ടി വരുവായാ, ഏക് ദിവാനാ ഥാ, ഇ​ടു​ക്കി ഗോ​ൾ​ഡ്, കാക്കമുട്ടൈ, മൂന്നാംനാൾ ഞായറാഴ്ച, ക​രി​ങ്കു​ന്നം സി​ക്സ​സ്, എ​സ്ര, സക്കറിയപോത്തൻ ജീവിച്ചിരിപ്പുണ്ട്, ചിത്രീകരണം പൂർത്തിയായ അടങ്ക മാരു... ​അ​ങ്ങ​നെ കു​റേ സി​നി​മ​ക​ളി​ൽ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​യി. അ​തു​ക​ഴി​ഞ്ഞാ​ണ് ഇ​പ്പോ​ൾ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലേ​ക്കു​ള്ള വ​ര​വ്...” തിയറ്ററുകൾ നിറഞ്ഞ കരഘോഷങ്ങളോടെ വരവേൽക്കുന്ന കൊച്ചുണ്ണിയുടെ ഗുരു ഇത്തിങ്ങൽ തങ്ങളായി നിറഞ്ഞാടിയ നടൻ ബാബു ആന്‍റണി തിരിച്ചുവരവിന്‍റെ സന്തോഷത്തിലും തികഞ്ഞ സംതൃപ്തിയിലുമാണ്.

“കായംകുളം കൊച്ചുണ്ണി വ​ലി​യ ബ്രേ​ക്കാ​ണ്. ഇ​തൊരു തിരിച്ചുവരവു തന്നെയാണ്. അ​ടു​ത്തു ചെ​യ്യു​ന്നത് ഒമർ ലുലുവിന്‍റെ ‘പ​വ​ർ​സ്റ്റാ​ർ’. അ​താ​ണു ശ​രി​ക്കും ബാ​ക്ക് ഇ​ൻ ആ​ക്‌ഷ​ൻ എ​ന്നു പ​റ​യാ​വു​ന്ന സി​നി​മ. കഠിനാധ്വാനവും ക്ഷമയോടെയുള്ള കാത്തിരിപ്പും ഉണ്ടായിട്ടും ഈ തിരിച്ചുവരവിന് 22 വർഷം വേണ്ടിവന്നു...”‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’​യി​ലെ ഇ​ത്തിങ്ങ​ൽ ത​ങ്ങ​ളെ​ക്കു​റി​ച്ച്....?

ഇ​ത്തി​ങ്ങൽ ത​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​മാ​യി​രു​ന്നു കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഗു​രു​വും മെന്‍റ​റും. കൊ​ച്ചു​ണ്ണി​യെ ക​ള​രി​പ്പ​യ​റ്റ് പ​ഠി​പ്പി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്. ക​ണ്‍​കെ​ട്ട്, ആ​ൾ​മാ​റാ​ട്ടം തു​ട​ങ്ങി​യ പ​ല വി​ദ്യ​ക​ളി​ലും ത​ങ്ങ​ൾ വ​ലി​യ വി​ദ്വാ​നാ​യി​രു​ന്നു. അ​തൊ​ക്കെ കൊ​ച്ചു​ണ്ണി​യെ പ​ഠി​പ്പി​ച്ച​തും ത​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ കൊ​ച്ചു​ണ്ണി​യെ പി​ടി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​വും മ​റ്റു പ​ല​രും ശ്ര​മി​ച്ചി​ട്ടും കൊ​ച്ചു​ണ്ണി​യെ പി​ടി​ക്കാ​ൻ പ​റ്റാ​ത്ത ഒ​ര​വ​സ്ഥ​യാ​യി​രു​ന്നു. പി​ന്നീ​ടു ച​തി​വി​ലാ​ണ് കൊ​ച്ചു​ണ്ണി​യെ പി​ടി​ക്കു​ന്ന​ത്.ഇ​ത്തിങ്ങൽ ത​ങ്ങ​ൾ -ത​യാ​റെ​ടു​പ്പു​ക​ൾ ...‍?

ത​ങ്ങ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു റോ​ഷ​ൻ എ​ന്നോ​ടു പ​റ​യു​ന്പോ​ൾ എ​ന്‍റെ മ​ന​സി​ൽ ഒ​രു ധാരണ ഉ​ട​ലെ​ടു​ത്തി​രു​ന്നു. അ​താ​യ​ത്, ഞാ​ൻ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ടീ​ച്ച​റാ​ണ്. അ​തി​നാ​ൽ ടീ​ച്ചിം​ഗി​ന്‍റെ ഒ​രു ബേ​സി​ക് ഫൗ​ണ്ടേ​ഷ​ൻ ന​മു​ക്ക് സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ​യു​ണ്ട്. റോ​ഷ​നു വ​ള​രെ വ്യ​ക്ത​മാ​യ ഐ​ഡി​യ ഉ​ണ്ടാ​യി​രു​ന്നു. കാ​ര​ണം, ഒ​ന്ന​ര ര​ണ്ടു വ​ർ​ഷ​മാ​യി റോ​ഷ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മും ഇ​തി​നു​വേ​ണ്ടി ഏ​റെ റി​സേ​ർ​ച്ച് ചെ​യ്ത് ഓ​രോ ക​ഥാ​പാ​ത്ര​വും സ്കെ​ച്ച് ചെ​യ്തി​രു​ന്നു. ഓ​രോ ക​ഥാ​പാ​ത്ര​വും പെ​ർ​ഫോം ചെ​യ്യേ​ണ്ട രീ​തി​യെ​ക്കു​റി​ച്ചും അ​വ​ർ​ക്കു ന​ല്ല ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ‘എ​ന്‍റെ ത​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്, ഇ​താ​ണ് എ​നി​ക്കു വേ​ണ്ട​ത്’ എ​ന്നു റോ​ഷ​ൻ എ​ന്നോ​ടു പ​റ​ഞ്ഞു. അ​ത​നു​സ​രി​ച്ചു വേ​ണ്ട കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നു.ബോ​ബി സ​ഞ്ജ​യ്‌യുടെ സ്ക്രി​പ്റ്റ് വ​ള​ര ക്രി​സ്പാ​യി​രു​ന്നു. വ​ള​രെ ഡീ​റ്റ​യി​ൽ​ഡാ​യി​ത്ത​ന്നെ എ​ക്സ്പ്ര​ഷ​നു​ക​ളും മ​റ്റു കാ​ര്യ​ങ്ങ​ളും അ​തി​ൽ എ​ഴു​തി​യി​രു​ന്നു. അ​തും എ​നി​ക്കു വ​ള​രെ സ​ഹാ​യ​ക​മാ​യി. ആ​ക്ട​ർ എ​ന്ന നി​ല​യി​ൽ ഒ​രു ക​ഥ​യു​ടെ മ​ന​സ​റി​യു​ക അ​ല്ലെ​ങ്കി​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ന​സ​റി​യു​ക എ​ന്ന​തി​ലു​പ​രി അ​തി​ന്‍റെ മേ​ക്കേ​ഴ്സി​ന്‍റെ മ​ന​സും കൂ​ടി ന​മ്മ​ൾ അ​റി​ഞ്ഞാ​ലേ ന​മു​ക്ക് അ​തു​ വേ​ണ്ടരീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​നാ​വു​ക​യു​ള്ളൂ.അ​താ​യ​ത് അ​തി​ന്‍റെ ഡ​യ​റ​ക്ട​റു​ടെ​യും സ്ക്രി​പ്റ്റ് റൈ​റ്റേ​ഴ്സി​ന്‍റെ​യും കാ​മ​റാ​മാ​ന്‍റെ​യും മൊ​ത്തം യൂ​ണി​റ്റി​ന്‍റെ ത​ന്നെ​യും മ​ന​സ​റി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്ക് ഒ​രു ക​ഥാ​പാ​ത്രം ന​ന്നാ​യി ചെ​യ്യാ​നാ​വൂ; അ​തു​പോ​ലെ ത​ന്നെ ഓ​ഡി​യ​ൻ​സി​ന്‍റെ ഹൃ​ദ​യ​വും. പ്രേ​ക്ഷ​ക​ർ എ​ന്താ​ണ് ഇ​ഷ്ട​പ്പെ​ടു​ക​യെ​ന്ന ധാ​ര​ണ​യും ന​മു​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലാ​തെ ന​മ്മ​ൾ എ​ന്തു ചെ​യ്താ​ലും പ്രേ​ക്ഷ​ക​ർ ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് എ​ന്നെ​ങ്കി​ലും വി​ചാ​രി​ച്ചു​പോ​യാ​ൽ അ​തൊ​രു പ​രാ​ജ​യ​മാ​യി മാ​റും.റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നൊ​പ്പ​മു​ള്ള വ​ർ​ക്കിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ...‍?

റോ​ഷ​നു​മൊ​ത്ത് ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഏ​റെ ന​ല്ല വ​ർ​ക്കിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ പൂ​ർ​ണ​മാ​യ ക​ഠി​നാ​ധ്വാ​ന​വും ഓ​രോ ഷോ​ട്ടും ന​ന്നാ​ക്കാ​നു​ള്ള ശ്ര​മ​വു​മാ​ണ് റോ​ഷ​ന്‍റെ​യും ടീ​മി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഞാ​നും റോ​ഷ​നും നി​വി​നും സ​ണ്ണി​യു​മൊ​ക്കെക്കൂ​ടി ഒ​ന്നു ര​ണ്ടു മ​ണി​ക്കൂ​ർ വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ് സൗഹൃ​ദം പ​ങ്കി​ട്ടി​രു​ന്നു. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും പ​ഴ​യ രീ​തി​യി​ൽ ആ​ക്ടേ​ഴ്സും ഡ​യ​റ​ക്ട​റും എ​ന്ന രീ​തി​യി​ലു​ള്ള ബ​ന്ധം മാ​ത്രം വ​ച്ചു​ള്ള വ​ർ​ക്കാ​യി​രു​ന്നു. ഏ​റെ ഹാ​ർ​ഡ് വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള ഒ​രു സി​നി​മ​യാ​യി​രു​ന്നു ഇ​ത്.ബോ​ബി സ​ഞ്ജ​യ്ക്ക് ഒ​പ്പ​മു​ള്ള വ​ർ​ക്കിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ....?

ബോ​ബി സ​ഞ്ജ​യ്‌യുടെ സ്ക്രി​പ്റ്റി​ൽ ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. കൊ​ച്ചു​ണ്ണി​യി​ലെ ത​ങ്ങ​ൾ വ​ള​രെ ന​ന്നാ​യി​രി​ക്കു​ന്നു​വെ​ന്നും സെ​ൻ​സ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ബോ​ർ​ഡി​ലെ എ​ല്ലാം അം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ച​താ​യും സൂ​ചി​പ്പി​ച്ച് സ​ഞ്ജ​യ് എ​നി​ക്കു ന​ല്ല ഒ​രു മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ബോ​ബി സ​ഞ്ജ​യി​നെ ഒ​രു പ്രാ​വ​ശ്യമോ മ​റ്റോ ആ​ണ് ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​ത്. പ​ക്ഷേ, ഇ​നി​യും കാ​ണാ​നും വ​ർ​ക്ക് ചെ​യ്യാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക​ട്ടെ എ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.നി​വി​ൻ പോളിക്ക് ഒപ്പ​മു​ള്ള വ​ർ​ക്കിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ...?

വെ​രി നൈ​സ് ഗൈ - ​അ​താ​ണു നി​വി​ൻ. വ​ള​രെ വി​ന​യ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റം. യാ​തൊ​രു​വി​ധ കോംപ്ല​ക്സു​ക​ളു​മി​ല്ല. പ്രോ​ജ​ക്ട് ന​ന്നാ​യി​രി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണു വി​ചാ​രം. അ​ല്ലാ​തെ ത​ന്‍റെ ക​ഥാ​പാ​ത്രം മാ​ത്രം ന​ന്നാ​യി​രി​ക്കു​ക എ​ന്ന​ത​ല്ല അ​യാ​ളു​ടെ ചി​ന്ത. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ന​ന്നാ​യി​രി​ക്കു​ക, പ​ടം ന​ന്നാ​യി​രി​ക്കു​ക, പ​ടം ഓ​ടു​ക എ​ന്നി​ങ്ങ​നെ സ​മീ​പ​ന​രീ​തി​യു​ള്ള വ​ള​രെ ചു​രു​ക്കം ചി​ല ന​ടന്മാ​രി​ൽ ഒ​രാ​ളാ​ണ് നി​വി​ൻ പോ​ളി.

മ​റ്റു​ള്ള ന​ടന്മാ​ർ​ക്ക് അ​തി​ല്ല എ​ന്ന​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്. എ​ങ്കി​ലും നി​വി​ന് അ​തു വ​ള​രെ​ക്കൂ​ടു​ത​ലു​ണ്ട്. നി​വി​ൻ എ​ന്‍റെ​യൊ​രു ഫാ​ൻ ആ​യി​രു​ന്നു. പ​ണ്ട് എ​ന്‍റെ പ​ട​ങ്ങ​ൾ മാ​സി​ക​യി​ലും ബു​ക്കി​ലു​മൊ​ക്കെ ഒ​ട്ടി​ച്ചു​ന​ട​ന്ന ആ​ളാ​ണ്. നി​വി​നൊ​പ്പ​വും വ​ള​രെ ന​ല്ല എ​ക്സ്പീ​രി​യ​ൻ​സ് ആ​യി​രു​ന്നു.അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ വി​ല്ല​ൻ​വേ​ഷ​ങ്ങ​ൾ ധാ​രാ​ളം. അ​ത്ത​രം വേ​ഷ​ങ്ങ​ൾ ഇ​നി​യും വ​ന്നാ​ൽ...‍?

‘ചി​ല​ന്പ്’ എ​ന്ന സി​നി​മ​യി​ലെ വി​ല്ല​ൻ റോ​ളി​ലൂ​ടെ​യാ​ണു ഞാ​ൻ വ​ന്ന​ത്. ഭ​ര​ത​ൻ എ​ന്ന ജീ​നി​യ​സി​ന്‍റെ കൈ​ക​ളി​ലൂ​ടെ​യാ​ണ് അ​തു വ​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ ‘പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ൽ’ പാ​ച്ചി​ക്ക​യു​ടെ വെ​ൽ സ്ക്രി​പ്റ്റ​ഡ് വെ​ൽ മേ​യ്ഡ് ഫി​ലിം ആ​യി​രു​ന്നു. അ​തി​ലും വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ആ ​സി​നി​മ അ​ഞ്ചു ഭാ​ഷ​ക​ളി​ലേ​ക്കു റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ ആ ​കാ​ര​ക്ട​ർ ഞാ​ൻ ത​ന്നെ ചെ​യ്തു. പ​ക്ഷേ, അ​തൊ​ക്കെ വ​ള​രെ വ്യ​ക്തി​ത്വ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.

തീ​ർ​ച്ച​യാ​യും എ​ന്‍റെ തു​ട​ക്കം വി​ല്ല​നാ​യി ത​ന്നെ​യാ​ണ്. പ​ക്ഷേ, അ​തി​നി​ട​യ്ക്കു വൈ​ശാ​ലി, അ​പ​രാ​ഹ്നം, ശ​യ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ മ​റ്റു ചി​ല ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു. ഒ​രു ആ​ക്ട​ർ ജ​ലം പോ​ലെ ആ​യി​രി​ക്ക​ണ​മെ​ന്നു ഞാ​ൻ ക​രു​തു​ന്നു. ഒ​രു ക​പ്പി​ലേ​ക്ക് ഒ​ഴി​ച്ചാ​ൽ ആ ​ഷേ​പ്പ് ആ​യി​രി​ക്ക​ണം, ഒ​രു ഗ്ലാ​സി​ലേ​ക്ക് ഒ​ഴി​ച്ചാ​ൽ ആ ​ഷേ​പ്പ്. അ​തു​പോ​ലെ ന​മ്മ​ൾ ഒ​രു കാ​ര​ക്ട​റാ​വു​ക എ​ന്ന വി​ശ്വാ​സ​മാ​ണ് എ​നി​ക്കു​ള്ള​ത്.പ​ക്ഷേ, ഇ​പ്പോ​ൾ അ​തി​ശ​ക്ത​മാ​യ ഒ​രു വി​ല്ല​ൻ ക​ഥാ​പാ​ത്രം വ​ന്നാ​ൽ ഞാ​ൻ തീ​ർ​ച്ച​യാ​യും ചെ​യ്യും. പ​ക്ഷേ, റേ​പ്പ്, മൊ​ള​സ്റ്റിം​ഗ് വി​മൻ... ​അ​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ഞാ​ൻ പ​ണ്ടു​തൊ​ട്ടേ ചെ​യ്യാ​റി​ല്ല. വി​ല്ല​ൻ റോ​ൾ ആ​ണെ​ന്നു വി​ചാ​രി​ച്ച് ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു സി​നി​മ വേ​ണ്ടെ​ന്നു വ​യ്ക്കി​ല്ല. കാ​ര​ണം, ഇ​പ്പോ​ൾ ഹീ​റോയ്ക്ക് പ്രാധാന്യമുള്ള പടങ്ങളാണ് വ​രു​ന്നതെ​ങ്കി​ൽ പോ​ലും അ​തി​ശ​ക്ത​മാ​യ, അ​ല്ലെ​ങ്കി​ൽ ഹീ​റോ​യ്ക്കു തു​ല്യ​മാ​യ, അ​ല്ലെ​ങ്കി​ൽ ഹീ​റോ​യെ​ക്കാ​ൾ പ​വ​ർ​ഫു​ൾ ആ​യ വി​ല്ലന്മാ​ർ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ഞാ​ൻ ചെ​യ്യും.പ​ക്ഷേ, ഇ​പ്പോ​ൾ അ​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്. കാ​ര​ണം ഹീ​റോ ത​ന്നെ എ​ല്ലാം ചെ​യ്യു​ന്ന ഒ​ര​വ​സ്ഥ ഇ​പ്പോ​ൾ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ണ്ടാ​യി. ഇ​നി അ​ഥ​വാ ഒ​രു​പാ​ടു ശ​ക്ത​നാ​യ വി​ല്ല​ൻ ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ അ​തി​നെ ര​ണ്ടാ​ക്കു​ക, മൂ​ന്നാ​ക്കു​ക...​എ​ന്നൊ​ക്കെ വ​ന്ന​പ്പോ​ൾ ന​മു​ക്ക് അ​തു ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യി. ശ​ക്ത​മാ​യ വി​ല്ല​ൻ വേഷമാണെ​ങ്കി​ൽ; ന​മു​ക്കു പ​റ്റി​യ പ്ര​തി​ഫ​ല​വും മ​റ്റും ത​രി​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും അ​തു ചെ​യ്യും. എ​ന്നാ​ൽ, വി​ല്ല​നാ​ണെ​ന്നു പ​റ​ഞ്ഞ് ന​മ്മ​ളെ ചെ​റു​താ​യി ക​ണ്ടാ​ൽ ന​മു​ക്കു ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​വും.പ​വ​ർ​സ്റ്റാർ വിശേഷങ്ങൾ..‍?

പ​വ​ർ​സ്റ്റാ​റാ​ണ് ഇ​പ്പോ​ൾ ക​മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന ഹീ​റോ ആ​യി​ട്ടു​ള്ള ഒ​രു ചി​ത്രം. ബി​ഗ് ബ​ജ​റ്റ് ഫു​ൾ മാ​സ് സി​നി​മ ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ല. അ​തു ചെ​യ്യാ​നു​ള്ള ഒ​ര​വ​സ​രം ഈ ​പ​വ​ർ​സ്റ്റാ​റി​ലൂ​ടെ കി​ട്ടും. ഒ​മ​ർ​ലു​ലു​വാ​ണ് അ​തു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു ദി​വ​സം ഒ​മ​ർ ലു​ലു വി​ളി​ച്ച് എ​ന്നെ വ​ച്ച് ഒ​രു സി​നി​മ പ്ലാ​ൻ ചെ​യ്യു​ന്ന​താ​യി പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്കി​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ടു നേ​രി​ൽ ക​ണ്ടു​ക​ഴി​ഞ്ഞാ​ണ് പ​വ​ർ​സ്റ്റാ​ർ എ​ന്ന ടൈ​റ്റി​ലിൽ പ്രോജക്ട് അ​നൗ​ണ്‍​സ് ചെ​യ്ത​ത്. ഒ​മ​റി​ന്‍റെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ​ടം ക​ഴി​ഞ്ഞാ​ൽ അ​തു തു​ട​ങ്ങും. സ്ക്രി​പ്റ്റിം​ഗും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഡി​സൈ​നിം​ഗു​മൊ​ക്കെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ ബ​ജ​റ്റ് ഫു​ൾ ആ​ക്‌ഷ​ൻ മാ​സ് സി​നി​മ ചെ​യ്യു​ന്ന​ത്. എ​ന്‍റെ പ​ഴ​യ ആ​ക്‌ഷ​ൻ സി​നി​മ​ക​ളാ​യ ച​ന്ത, ക​ട​ൽ, ദാ​ദ, സ്പെ​ഷ​ൽ സ്ക്വാ​ഡ് എന്നിവയൊക്കെ വ​ള​രെ ന​ന്നാ​യി ഓ​ടി​യി​ട്ടു​ണ്ട്, വ​ലി​യ ഹി​റ്റു​ക​ളും ആ​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​തി​നൊ​ന്നും ഇ​ത്ര വ​ലി​യ ബ​ജ​റ്റും മ​റ്റു​മി​ല്ലായിരുന്നു. ഇ​തി​നു ന​ല്ലൊ​രു ബ​ജ​റ്റു​ണ്ട്. ഏ​റ്റ​വും മോ​ഡേ​ണ്‍ ടെ​ക്നി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ക്ക് ഒൗ​ട്ട് ചെ​യ്യു​ന്ന​തു​കൊ​ണ്ട് ഏ​റെ സ​പ്പോ​ർ​ട്ടിം​ഗ് ഘ​ട​ക​ങ്ങ​ളു​ണ്ട്.സി​നി​മ​യി​ലെ​ത്തി​യി​ട്ടു 32 വ​ർ​ഷം. ഇ​തു​വ​രെ ചെ​യ്ത വേ​ഷ​ങ്ങ​ൾ താ​ങ്ക​ളി​ലെ ന​ട​നെ എ​ത്ര​ത്തോ​ളം തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്...‍?

32 വ​ർ​ഷ​മാ​യി ഇ​ങ്ങ​നെ സി​നി​മ​യി​ൽ നി​ല്ക്കാ​നാ​വു​ക എ​ന്ന​തു വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​വും ഭാ​ഗ്യ​വും ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ളു​ടെ വ​ലി​യ സ​പ്പോ​ർ​ട്ടുണ്ട്. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​യി. ന​ല്ല ഡ​യ​റ​ക്ടേ​ഴ്സി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നാ​യി. ന​ല്ല പ്രോ​ജ​ക്ടു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി. അ​തി​ന്‍റെ കൂ​ടെ​ത്ത​ന്നെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി, ശ്രീ​ല​ങ്ക​ൻ, ഇം​ഗ്ലീ​ഷ് പ​ട​ങ്ങ​ളും തു​ട​ർ​ച്ച​യാ​യി ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഇ​തെ​ല്ലാം ലൈ​ഫി​ന്‍റെ ഒ​രു പ്രോ​സ​സാ​ണ്. ന​മ്മ​ൾ ഒ​രി​ക്ക​ൽ ആ​ക്ട​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ തു​ട​ർ​ച്ച​യാ​യ ക​ഠി​നാ​ധ്വാ​ന​വും നിരീക്ഷണവും അതിനോടുള്ള സ​മീ​പ​ന​രീ​തി​യും ഭാ​ഗ്യ​വും അ​നു​ഗ്ര​ഹ​വും മ​റ്റു​മാ​ണ് ന​മ്മ​ളെ ഇ​വി​ടെ നി​ല​നി​ർ​ത്തു​ന്ന​ത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.