നായിഫ്: സൂപ്പർതാരങ്ങളുടെ ബാല്യം
Saturday, October 14, 2017 9:13 AM IST
അ​ഭി​ന​യ​മി​ക​വി​ലൂ​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന നാ​യ​ക ന​ട​ന്മാ​രെപ്പോ​ലെ ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യം കാ​ഴ്ച വ​യ്ക്കു​ന്ന ബാ​ല​താ​ര​ങ്ങ​ളി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നാ​യി​ഫ് നൗ​ഷാ​ദ്. ആ​ലു​വ​യി​ലെ അ​ൽ അ​മീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ നാ​യി​ഫി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ഷാ​ഫി സം​വി​ധാ​നം ചെ​യ്ത ഷെ​ർ​ലക് ടോം​സ് ആ​ണ്.

വെ​ളു​ത്ത് സു​ന്ദ​ര​നാ​യ ഒ​രു പ​യ്യ​ൻ. അ​ടു​ത്ത​കാ​ല​ത്ത് ഈ സുന്ദരനിലൂ​ടെ​യാ​ണ് പ​ല സൂ​പ്പ​ർ താ​ര​ങ്ങ​ളും വ​ള​രു​ന്ന​ത്. ഈ ​പ​യ്യ​ൻ​സ് അ​ഭി​ന​യി​ച്ച ഒരു ചിത്രം ഉടൻ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. പൃ​ഥ്വി​രാ​ജി​ന്‍റെ വി​മാ​നം. വി​മാ​ന​ത്തി​ൽ സൈ​ജു കു​റു​പ്പി​ന്‍റെ ബാ​ല്യ​കാ​ല​മാ​ണ് നാ​യി​ഫ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.​

സ്വർഗത്തെക്കാൾ സുന്ദരം

സ്വ​ർ​ഗ​ത്തേ​ക്കാ​ൾ സു​ന്ദ​രം എ​ന്ന ചി​ത്ര​ത്തി​ൽ ജോ​യ് മാ​ത്യു​വി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ടൂ ​ക​ണ്‍​ട്രീ​സി​ൽ ദി​ലീ​പി​ന്‍റെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ചു കൈ​യ​ടി നേ​ടി. റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഷാ​ഫി സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ക്‌ബ​സ്റ്റ​ർ ചി​ത്ര​മാ​യ ടൂ ​ക​ണ്‍​ട്രീ​സി​ൽ ദി​ലീ​പി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ഉ​ല്ലാ​സി​ന്‍റെ ചെ​റു​പ്പകാ​ലം ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് നാ​യി​ഫ് നൗ​ഷാ​ദ് എ​ന്ന ബാ​ല​താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഗ്രേ​റ്റ് ഫാ​ദ​റി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ക​ളു​ടെ ക്ലാ​സ്മേ​റ്റ്.... കോ​ഹി​നൂ​ർ എ​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സി​ന്‍റെ ബാ​ല്യ​കാ​ലം... പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ചെ​റു​പ്പ​കാ​ലം... തു​ട​ങ്ങി​യ വേഷങ്ങൾ ചെയ്തു മി​ന്നുംതാരമായി.

നെഗറ്റീവ് വേഷം

അ​ഭി​ജി​ത്ത് അ​ശോ​ക​ൻ നി​ർ​മി​ച്ച് അ​രു​ണ്‍ വി​ശ്വം സം​വി​ധാ​നം ചെ​യ്ത കു​ട്ടി​ക​ളു​ടെ ചി​ത്ര​മാ​യ കോ​ലു​മി​ട്ടാ​യി​യി​ലും നാ​യി​ഫ് പ്രാധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വേ​ഷം കൈ​കാ​ര്യം ചെ​യ്തു.​കോ​ലു​മി​ട്ടാ​യി​യി​ലെ റോ​ണി എ​ന്ന നെ​ഗറ്റീ​വ് ടച്ചു​ള്ള ക​ഥാ​പാ​ത്ര​ത്തെ മികച്ച അ​ഭി​ന​യം കാ​ഴ്ച വ​ച്ച് ഗംഭീരമാക്കി മാ​റ്റു​ന്ന​തി​ൽ നാ​യി​ഫ് വി​ജ​യി​ച്ചു.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ഗ്രേ​റ്റ്ഫാ​ദ​റി​ൽ അ​ശ്വി​ൻ എ​ന്ന ചെ​റു ക​ഥാ​പാ​ത്ര​മാ​യി തി​ള​ങ്ങി​യ നാ​യി​ഫ് നൗ​ഷാ​ദ് അടുത്തിടെ മ​റ്റൊ​രു മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെട്ടു. ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പുള്ളിക്കാരൻ സ്റ്റാ​റാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ബാ​ല്യ​കാ​ല​ത്തെ​യാ​ണ് നാ​യി​ഫ് അ​വ​ത​രി​പ്പിച്ചത്.​ചെ​റു​പ്പം മു​ത​ലെ ക​ടു​ത്ത മ​മ്മൂ​ട്ടി ആ​രാ​ധ​ക​നാ​യ നാ​യി​ഫ് നൗ​ഷാ​ദി​നു മ​മ്മൂ​ട്ടി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്ക​ണ​മെ​ന്നതായിരുന്നു ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. അതു ഗ്രേ​റ്റ്ഫാ​ദ​റി​ലൂ​ടെ പൂ​വ​ണി​ഞ്ഞു. പിന്നീടു മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ബാ​ല്യ​കാ​ല​ത്തെ ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​ൻ ല​ഭി​ച്ച അ​പൂ​ർ​വ ഭാ​ഗ്യ​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് നാ​യി​ഫ് ഇ​പ്പോ​ൾ. ഒ​രു വ​ലി​യ ന​ട​നി​ലേ​ക്കു​ള്ള നാ​യി​ഫി​ന്‍റെ വ​ള​ർ​ച്ച പ്രേ​ക്ഷ​ക​ർ കാ​ണു​ന്നു​ണ്ട്.സ്റ്റേജ് പെർഫോമർ

ശ​രി​ക്കും പേ​ര് നാ​യി​ഫ് നൗ​ഷാ​ദ്. ന​ല്ലൊ​രു സ്റ്റേ​ജ് പെ​ർ​ഫോ​മ​റാ​യ നാ​യി​ഫി​നെ ക​ണ്ടെ​ത്തി​യത്​ അ​വ​ന്‍റെ സ്കൂ​ളി​ൽ നാ​ട​കം പ​ഠി​പ്പി​ക്കാ​ൻ വ​ന്ന അരുൺ (ബാഹുബലിയിൽ ബാഹുബലിക്കു മലയാളത്തിൽ ഡബ്ബ് ചെയ്തയാൾ) ആണ്. സ്വ​ർ​ഗ​ത്തേ​ക്കാ​ൾ സു​ന്ദ​രം എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ഫി​ന് അ​വ​സ​രം നേടിക്കൊ​ടു​ത്തതും അരുൺ ആണ്. നാടകത്തിലെ ഈ കൊച്ചുമിടുക്കന്‍റെ പ്രകടനം കണ്ടിട്ടാണ് അരുൺ സിനിമയിലേക്കുള്ള വഴി നായിഫിനു തുറന്നു കൊടുത്തത്.​ ആ​ലു​വ അ​ൽ-​അ​മീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മുൻ മാ​നേ​ജ​ർ​ കൂ​ടി​യാ​യ സി​യാ​ദ് കോ​ക്ക​റും പ്രി​ൻ​സി​പ്പ​ൽ സു​മി​ന മേ​ഡ​വും നാ​യി​ഫി​ലെ ക​ലാ​കാ​ര​നെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തിരുന്നു. സ്കൂളിൽ നിന്നു ലഭിക്കുന്ന പ്രോത്സാഹനം കൊണ്ടാണ് പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കുന്നതെന്നു നായിഫ് പറയുന്നു. സ്കൂളിലെ അധ്യാപകർ നായിഫിനു നഷ്ടപ്പെട്ട ക്ലാസുകൾ പ്രത്യേകമായി എടുത്തു നൽകാറുണ്ട്.

എ​ന്താ അ​ല്ലേ ഓ​ണം എന്ന ആൽബത്തിലും ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ എ​ന്ന ഹ്രസ്വചിത്രത്തിലും ചി​ത്രപ​ര​സ്യ​ങ്ങ​ളി​ലും നാ​യി​ഫ് അ​ടു​ത്ത​യി​ടെ അ​ഭി​ന​യി​ച്ചിരുന്നു. സ്കൂളിൽ നാടകം പഠിപ്പിക്കുന്ന ലിബിൻ ആണ് ഇപ്പോഴും നായിഫിന് അഭിനയപാഠങ്ങൾ നൽകുന്നത്.നായിഫിൽ പ്രതീക്ഷ

ആ​ലു​വ​ക്കാ​ര​നാ​യ കെ.​എം.​നൗ​ഷാ​ദി​ന്‍റെ മ​ക​നാ​ണ് നാ​യി​ഫ്. സി​നി​മ​യ്ക്കു പി​ന്നാ​ലെ ന​ട​ന്ന് ജീ​വി​തം തു​ല​ച്ച ആ​ളാ​ണ് അ​ച്ഛ​ൻ നൗ​ഷാ​ദ്. മ​മ്മൂ​ട്ടി​യു​ടെ സി​നി​മ​ക​ൾ പ​ത്തു​പ്രാ​വ​ശ്യം വ​രെ കാ​ണു​ന്ന​തി​നു പി​ന്നി​ൽ ഈ ​സി​നി​മാ​മോ​ഹ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ത​ന്‍റെ മ​ക​നി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നൗ​ഷാ​ദ്. ലൊ​ക്കേ​ഷ​നു​ക​ളി​ൽ നാ​യി​ഫി​നെ​യും കൊ​ണ്ടു​പോ​കു​ന്ന​ത് നൗ​ഷാ​ദാ​ണ്.​ ന​ല്ല ചു​റു​ചു​റു​ക്കും അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വും സൗ​ന്ദ​ര്യ​വും നാ​യി​ഫി​നെ സൂ​പ്പ​ർ​താ​ര​ങ്ങ​ളോ​ടൊ​പ്പം വ​ള​ർ​ത്തു​മെ​ന്ന​തി​നു സം​ശ​യ​മി​ല്ല. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ മ​ല​യാ​ള സി​നി​മ മി​ക​വു​റ്റ ബാ​ല​താ​ര​ങ്ങ​ളാ​ലും സ​ന്പു​ഷ്ട​മാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു ക​ലാ​കാ​ര​ൻ.

കുടുംബം

ആലുവ നാലാം മൈൽ കിടങ്ങേത്ത് വീട്ടിൽ നൗഷാദ്- സബിത ദന്പതികളുടെ മകനാണ് ഈ കൊച്ചു കലാകാരൻ. അമ്മ സബിത ടീച്ചറാണ്. ബേക്കറി നടത്തുകയാണ് നൗഷാദ്. നൗഫർ നാഫിഹ് (ഒന്നാം വർഷ ബിടെക് വിദ്യാർഥി), നാഫിഹ് (നാലാം ക്ലാസ് വിദ്യാർഥി) എന്നിവർ സഹോദരങ്ങളാണ്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.