Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : A wondrous sight for the locals

Alappuzha

പുളിങ്കുന്ന് ചി​റ​യ്ക്ക​കം പാ​ട​ശേ​ഖ​ര​ത്തില്‌ വിത്തുവിതച്ച് ഡ്രോ​ൺ

പു​ളി​ങ്കു​ന്ന്: പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന 34 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ചി​റ​യ്ക്ക​കം പാ​ട​ശേ​ഖ​ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ത ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തീക​രി​ച്ചു.

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ​വ​കു​പ്പ് ഉ​മ​വി​ത്തും മ​ങ്കൊ​ന്പ് ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ്രോ​ണും ല​ഭ്യ​മാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഔ​സേ​ഫ് വെ​ന്പാ​ടും ത​റ വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി.

രാ​മ​ങ്ക​രി കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ജെ​ഫ്രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി​മോ​ൻ പു​ളി​ങ്കു​ന്ന്, കൃ​ഷി അ​സി. സി.​ആ​ർ. ജ​യ​ല​ക്ഷ്മി, പാ​ട​ശേ​ഖ​ര​സെ​ക്ര​ട്ട​റി തോ​മ​സ് വാ​ഴ​ക്കൂ​ട്ടം, മ​റ്റു പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ൾ ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഡ്രോ​ൺ​ ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​ൻ വി​ത​യും പൂ​ർ​ത്തീക​രി​ക്കു​ന്ന​ത്.

Latest News

Corehub Up