പുളിങ്കുന്ന് ചിറയ്ക്കകം പാടശേഖരത്ത് വിതയ്ക്കാൻ ആദ്യമായി ഡ്രോൺ എത്തിച്ചപ്പോൾ.
പുളിങ്കുന്ന്: പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന 34 ഏക്കർ വിസ്തൃതിയുള്ള ചിറയ്ക്കകം പാടശേഖരത്തിൽ ഈ വർഷത്തെ പുഞ്ചകൃഷിയുടെ വിത ഡ്രോൺ ഉപയോഗിച്ച് പൂർത്തീകരിച്ചു.
കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഉമവിത്തും മങ്കൊന്പ് ഡോ.എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഡ്രോണും ലഭ്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് വെന്പാടും തറ വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ അധ്യക്ഷനായി.
രാമങ്കരി കൃഷി അസി.ഡയറക്ടർ ജോസഫ് ജെഫ്രി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജിമോൻ പുളിങ്കുന്ന്, കൃഷി അസി. സി.ആർ. ജയലക്ഷ്മി, പാടശേഖരസെക്രട്ടറി തോമസ് വാഴക്കൂട്ടം, മറ്റു പാടശേഖര സമിതി അംഗങ്ങൾ കർഷകർ എന്നിവർ പങ്കെടുത്തു.
പുളിങ്കുന്ന് പഞ്ചായത്തിൽ ഇത് ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് മുഴുവൻ വിതയും പൂർത്തീകരിക്കുന്നത്.
Tags : Drone sows seeds in the Chiraykkakam paddy Nattuvishesham DistrictNews