കുന്നങ്കരി കരുമാലിൽ പാലം റെജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു.
കുന്നങ്കരി: കുന്നങ്കരി 372-ാം നന്പർ എസ്എൻഡിപി ശാഖായോഗത്തിലേക്കുള്ള കരുമാലിൽ പാലം വലിയ വാഹനങ്ങൾ കയറാൻ പാകത്തിൽ അടിയന്തരമായി പുതുക്കി പണിയുമെന്ന് റെജി ചെറിയാൻ എംഎൽഎ പറഞ്ഞു.
പാലവും അനുബന്ധറോഡും നേരിട്ട് സന്ദർശിച്ചശേഷം ശാഖായോഗം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് നല്കിയത്.
സർക്കാർ ഫണ്ട് ലഭ്യമായില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെയാണെങ്കിലും നിർമാണം പൂർത്തീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1999ൽ വി.എം. സുധീരന്റെ എംപി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപമുടക്കിയാണ് പാലവും റോഡും ആദ്യമായി നിർമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ, രാജേഷ് ചാലുങ്കൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശാഖായോഗം പ്രസിഡന്റ് കെ. ബി.മോഹനൻ തയ്യിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി. വി. ബിജു തെക്കേവാഴയിൽ, രമ്യാ സന്തോഷ്, തെക്കുംമുറി, കെ.കെ.സോമൻ, ആശാഭിലാഷ്, എൻ.പി. പുഷ്പമ്മ തെക്കുംമുറി, പ്രിയമനോജ്, മുൻ ശാഖായോഗം പ്രസിഡന്റ് എ.കെ. സലീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.